Latest News

എല്ലാ സര്‍വീസുകളും ആരംഭിക്കാനുള്ള തീരുമാനവുമായി കെഎസ്ആര്‍ടിസി

എല്ലാ സര്‍വീസുകളും ആരംഭിക്കാനുള്ള തീരുമാനവുമായി കെഎസ്ആര്‍ടിസി
X

തിരുവനന്തപുരം: സര്‍വീസുകള്‍ പൂര്‍ണതോതില്‍ ആരംഭിക്കാനുള്ള തീരുമാനവുമായി കെഎസ്ആര്‍ടിസി. കൊവിഡിന്റെ പേരില്‍ ജീവനക്കാര്‍ക്ക് നല്‍കിയിരുന്ന ഡ്യൂട്ടി ഇളവുകളെല്ലാം എടുത്തു കളഞ്ഞു. പരമാവധി സര്‍വീസുകള്‍ നടത്തുന്നതിന്റെ ഭാഗമായി എല്ലാ ജീവനക്കാരോടും ഷെഡ്യൂള്‍ പ്രകാരം ഹാജരാകാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പഞ്ചിങ് സംവിധാനം വെള്ളിയാഴ്ച പുനഃസ്ഥാപിച്ചു.


ഇനി മുതല്‍ പഞ്ചിങ് അനുസരിച്ച് മാത്രമായിരിക്കും ശമ്പളം കണക്കാക്കുക. അതോടൊപ്പം ജീവനക്കാരുടേതല്ലാത്ത കാരണത്താല്‍ ഡ്യൂട്ടി മുടങ്ങിയാല്‍ മാത്രം ഇനി സ്റ്റാന്‍ഡ് ബൈ നല്‍കിയാല്‍ മതിയെന്നാണ് തീരുമാനം. 6204 ബസുകളാണ് കെഎസ്ആര്‍ടിസിക്ക് ആകെയുള്ളത്. 3000ത്തോളം ബസുകളാണ് ഇപ്പോള്‍ സര്‍വീസ് നടത്തുന്നത്. ഈ വര്‍ഷം ആദ്യം 4425 ബസുകള്‍ സര്‍വീസ് നടത്തുകയും വരുമാനം 100 കോടിയിലേക്ക് എത്തിക്കുകയും ചെയ്തിരുന്നു.




Next Story

RELATED STORIES

Share it