Latest News

കുവൈത്ത് പൗരന്മാര്‍ക്ക് മെയ് ഒന്ന് മുതല്‍ വിസയില്ലാതെ കൊറിയയിലേക്ക് യാത്ര ചെയ്യാം

കുവൈത്ത് പൗരന്മാര്‍ക്ക് മെയ് ഒന്ന് മുതല്‍ വിസയില്ലാതെ കൊറിയയിലേക്ക് യാത്ര ചെയ്യാം
X

കുവൈത്ത് സിറ്റി: കുവൈത്ത് പൗരന്മാര്‍ക്ക് മെയ് ഒന്ന് മുതല്‍ വിസയില്ലാതെ കൊറിയയിലേക്ക് യാത്ര ചെയ്യാനാകും. കൊറിയ ഇലക്‌ട്രോണിക് ട്രാവല്‍ ഓതറൈസേഷന്‍ സിസ്റ്റം വഴി അപേക്ഷിക്കുന്ന കുവൈത്ത് പൗരന്മാര്‍ക്ക് 72 മണിക്കൂറിനുള്ളില്‍ പ്രവേശനാനുമതി നല്‍കുമെന്ന് കുവൈത്തിലെ കൊറിയന്‍ എംബസ്സി അറിയിച്ചു.

റിപ്പബ്ലിക്ക് ഓഫ് കൊറിയ സന്ദര്‍ശിക്കാന്‍ ഉദ്ദേശിക്കുന്ന വിദേശികള്‍ക്ക് അനുവദിച്ചിട്ടുള്ള യാത്രാ പെര്‍മിറ്റാണ് കൊറിയ ഇലക്‌ട്രോണിക് ട്രാവല്‍ ഓതറൈസേഷന്‍ അഥവാ KETA. ഈ സംവിധാനം വഴി മെയ് ഒന്ന് മുതല്‍ കുവൈത്ത് പൗരന്മാര്‍ക്ക് യാത്രാനുമതെക്കായി അപേക്ഷിക്കാമെന്ന് കൊറിയന്‍ എംബസ്സി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

ടൂറിസം, വൈദ്യചികിത്സ, ബിസിനസ് മീറ്റിംഗുകള്‍, കോണ്‍ഫറന്‍സുകള്‍, കുടുംബ സന്ദര്‍ശനം എന്നിവക്കായി 90 ദിവസത്തേക്ക് വിസയില്ലാതെ റിപ്പബ്ലിക്ക് ഓഫ് കൊറിയ സന്ദര്‍ശിക്കാന്‍ പുതിയ സംവിധാനം സഹായകമാകും.

Next Story

RELATED STORIES

Share it