Latest News

സ്ഥിരമായി ഒരേ ചോദ്യം ചോദിച്ച് ചോദ്യത്തിന്റെ നിലവാരം കളയരുത്; എകെജി സെന്റര്‍ പടക്കമേറില്‍ മാധ്യമങ്ങളെ ഉപദേശിച്ച് ഇപി

സമര്‍ത്ഥരായ കുറ്റവാളികളാണ് എകെജി സെന്റര്‍ ആക്രമണത്തിന് പിന്നിലുള്ളത്. അതുകൊണ്ട് സമയമെടുത്തേക്കും.

സ്ഥിരമായി ഒരേ ചോദ്യം ചോദിച്ച് ചോദ്യത്തിന്റെ നിലവാരം കളയരുത്; എകെജി സെന്റര്‍ പടക്കമേറില്‍ മാധ്യമങ്ങളെ ഉപദേശിച്ച് ഇപി
X

തിരുവനന്തപുരം: എകെജി സെന്റര്‍ ആക്രമിച്ചത് സമര്‍ത്ഥരായ കുറ്റവാളികളെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. പ്രതികളെ കണ്ടെത്താനും പിടികൂടാനും സമയമെടുക്കും. സ്ഥിരമായി ഒരേ ചോദ്യം ചോദിച്ച് ചോദ്യത്തിന്റെ നിലവാരം കളയരുതെന്നും ഇ പി ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു.

'നിങ്ങള്‍ സ്ഥിരമായി ഒരു കാര്യം തന്നെ ചോദിച്ചാല്‍ ആ ചോദ്യത്തിന് നിലവാരം ഇല്ലാതായിപ്പോകും. അക്രമികളെ വളരെ പെട്ടെന്നാണ് പോലിസ് പിടികൂടികൊണ്ടിരിക്കുന്നത്. കേരളത്തിലെ പോലിസ് അന്വേഷണം വളരെ ഫലപ്രദമാണ്. സമര്‍ത്ഥരായ കുറ്റവാളികളാണ് എകെജി സെന്റര്‍ ആക്രമണത്തിന് പിന്നിലുള്ളതെന്ന് വ്യക്തമാണ്. അതുകൊണ്ട് സമയമെടുത്തേക്കും. എല്ലാ കുറ്റവാളികളേയും കണ്ടെത്താനുള്ള സര്‍ക്കാര്‍ ശ്രമം വിജയിക്കും.' ഇ പി ജയരാജന്‍ പറഞ്ഞു.

ആര്‍എസ്എസ് നിയന്ത്രണത്തിലുള്ള ബാലഗോകുലം സംഘടിപ്പിച്ച പരിപാടിയില്‍ കോഴിക്കോട് മേയര്‍ ബീനാ ഫിലിപ്പ് പങ്കെടുത്തതുമായി ബന്ധപ്പെട്ട ചോദ്യത്തില്‍ നിന്നും ഇ പി ജയരാജന്‍ ഒഴിഞ്ഞുമാറി. അക്കാര്യത്തില്‍ സിപിഎം ജില്ലാ സെക്രട്ടറി പി മോഹനന്‍ വിശദീകരണം നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ഓര്‍ഡിനന്‍സുകളില്‍ ഒപ്പിടാത്ത ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുമായി ഏറ്റുമുട്ടല്‍ സമീപനം സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ലെന്നും ഇ പി ജയരാജന്‍ വിശദീകരിച്ചു. ഏത് അസാധാരണ സാഹചര്യവും സാധാരണ സാഹചര്യമായി മാറും. പ്രശ്‌നങ്ങളുണ്ടെങ്കില്‍ അത് പറഞ്ഞുതീര്‍ക്കുമെന്നും ഇ പി ജയരാജന്‍ പറഞ്ഞു. ഔര്‍ഡിനന്‍സുകള്‍ അസാധുവായതുകൊണ്ട് സംസ്ഥാനത്ത് ഭരണ സ്തംഭനമില്ല. പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ അത് പരിഹരിക്കും. ജനങ്ങള്‍ക്ക് വേണ്ടിയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും ഇ പി ജയരാജന്‍ കൂട്ടിചേര്‍ത്തു.

Next Story

RELATED STORIES

Share it