Latest News

ലൈഫ് മിഷന്‍ കേസ്; ചോദ്യം ചെയ്യലിന് ഇന്ന് ഹാജരാവില്ലെന്ന് എം ശിവശങ്കര്‍

ലൈഫ് മിഷന്‍ കേസ്; ചോദ്യം ചെയ്യലിന് ഇന്ന് ഹാജരാവില്ലെന്ന് എം ശിവശങ്കര്‍
X

കൊച്ചി: ലൈഫ് മിഷന്‍ കോഴക്കേസില്‍ ചോദ്യം ചെയ്യലിന് ഇന്ന് ഹാജരാവാന്‍ സാധിക്കില്ലെന്ന് മുഖ്യമന്ത്രിയുടെ മുന്‍ പ്രൈവറ്റ് സെക്രട്ടറി എം ശിവശങ്കര്‍. ചൊവ്വാഴ്ച താന്‍ സര്‍വീസില്‍നിന്നു വിരമിക്കുന്നതിനാലാണ് വരാന്‍ സാധിക്കാത്തതെന്ന് ശിവശങ്കര്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ (ഇഡി) അറിയിച്ചു. ചോദ്യം ചെയ്യലിന് മറ്റൊരു ദിവസം അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇ-മെയില്‍ വഴിയാണ് അദ്ദേഹം ഇക്കാര്യം ഇഡിയെ അറിയിച്ചത്.

പുതിയ തിയ്യതി പിന്നീട് അറിയിക്കാമെന്ന് ഇഡി മറുപടി നല്‍കി. വടക്കാഞ്ചേരിയില്‍ ഫഌറ്റ് പണിയുന്നതിനു കരാര്‍ ലഭിക്കാന്‍ 4.48 കോടി രൂപ കോഴ നല്‍കിയതായി കരാറുകാരനായ യൂണിടാക് ഉടമ സന്തോഷ് ഈപ്പന്‍ ഇഡിക്ക് മൊഴി നല്‍കിയിരുന്നു. ഇത് കള്ളപ്പണമാണെന്നു വിലയിരുത്തിയാണ് ഇഡി കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ആറുകോടി രൂപ കോഴയായി നല്‍കിയെന്ന് യുഎഇ കോണ്‍സുലേറ്റിലെ മുന്‍ ജീവനക്കാരിയായ സ്വപ്‌നാ സുരേഷും വെളിപ്പെടുത്തിയിരുന്നു. യൂണിടാക്കിന് കരാര്‍ നല്‍കാന്‍ ശിവശങ്കര്‍ ഇടപെട്ടെന്നും സ്വപ്‌ന ആരോപിച്ചിരുന്നു. സ്വപ്‌നയെയും സരിത്തിനെയും ഇഡി നേരത്തെ ചോദ്യം ചെയ്തിരുന്നു.

Next Story

RELATED STORIES

Share it