Latest News

വായ്പാ തട്ടിപ്പ് കേസില്‍ നീരവ് മോദിക്ക് തിരിച്ചടി; ഇന്ത്യയ്ക്ക് കൈമാറുന്നതിനെതിരായ ഹരജി യുകെ കോടതി തള്ളി

വായ്പാ തട്ടിപ്പ് കേസില്‍ നീരവ് മോദിക്ക് തിരിച്ചടി; ഇന്ത്യയ്ക്ക് കൈമാറുന്നതിനെതിരായ ഹരജി യുകെ കോടതി തള്ളി
X

ലണ്ടന്‍: കോടികളുടെ വായ്പാത്തട്ടിപ്പ് കേസില്‍ ലണ്ടനിലെ ജയിലില്‍ കഴിയുന്ന വ്യവസായി നീരവ് മോദിക്ക് തിരിച്ചടി. ഇന്ത്യയ്ക്ക് കൈമാറുന്നതിനെതിരേ നീരവ് മോദി നല്‍കിയ ഹരജി യുകെ അപ്പീല്‍ കോടതി തള്ളി. നേരത്തെ നീരവിന്റെ ഹരജി ലണ്ടന്‍ ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെത്തുടര്‍ന്നാണ് അപ്പീല്‍ കോടതിയെ സമീപിച്ചത്. ഇതും തള്ളിയതോടെ ബ്രിട്ടനിലെ സുപ്രിംകോടതിയെ സമീപിക്കാനുള്ള നീരവിന്റെ നീക്കത്തിനും തിരിച്ചടിയായി.

യൂറോപ്പിലെ മനുഷ്യാവകാശ കോടതിയെ സമീപിക്കുക എന്നത് മാത്രമാണ് നീരവിനു മുന്നില്‍ ഇനിയുള്ള മാര്‍ഗം. പഞ്ചാബ് നാഷനല്‍ ബാങ്കില്‍നിന്ന് വ്യാജരേഖകള്‍ ചമച്ച് 11,000 കോടിയിലധികം രൂപയാണ് വജ്രവ്യാപാരിയായ നീരവ് മോദിയും അമ്മാവന്‍ മെഹുല്‍ ചോക്‌സിയും ചേര്‍ന്ന് തട്ടിയെടുത്തത്. നീരവ് മോദി 2018 ല്‍ ഇന്ത്യ വിട്ടു. 2019 മാര്‍ച്ചില്‍ ലണ്ടനില്‍ അറസ്റ്റിലായി. നീരവ് മോദിയെ രാജ്യം വിട്ട സാമ്പത്തിക കുറ്റവാളിയായി 2019 ഡിസംബറില്‍ പ്രത്യേക കോടതി പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയില്‍ സിബിഐയും ഇഡിയും നീരവിനെതിരേ കേസെടുത്തിട്ടുണ്ട്.

Next Story

RELATED STORIES

Share it