Latest News

തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി നിര്‍വഹണം: തൃശൂര്‍ ജില്ല ഒന്നാം സ്ഥാനത്ത്

തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി നിര്‍വഹണം: തൃശൂര്‍ ജില്ല ഒന്നാം സ്ഥാനത്ത്
X

തൃശൂര്‍: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള പദ്ധതി നിര്‍വഹണത്തില്‍ സംസ്ഥാന തലത്തില്‍ തൃശൂര്‍ ജില്ലയ്ക്ക് ഒന്നാം സ്ഥാനം. 32.67 ആണ് ജില്ലയുടെ പദ്ധതി വിനിയോഗ നിരക്ക്. ത്രിതല പഞ്ചായത്ത് സംവിധാനത്തില്‍ മൂന്നിലും ഒന്നാം സ്ഥാനം ജില്ല കരസ്ഥമാക്കി. പൂമംഗലം പഞ്ചായത്ത്, കുന്നംകുളം നഗരസഭ, തൃശൂര്‍ ജില്ലാ പഞ്ചായത്ത് എന്നിവയാണ് ഒന്നാം സ്ഥാനം നേടിയത്.

പഞ്ചായത്ത്, നഗരസഭ, ജില്ലാ പഞ്ചായത്ത് എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലും ഒന്നാമതെത്തിയാണ് ജില്ല സംസ്ഥാന തലത്തില്‍ ശ്രദ്ധ നേടിയത്. സംസ്ഥാനത്ത് ആദ്യമായി ജലാശയങ്ങള്‍ സംരക്ഷിക്കുന്നതിന് ഏറ്റവും വലിയ പദ്ധതി നടപ്പിലാക്കുന്നതും തൃശൂര്‍ ജില്ലാ പഞ്ചായത്താണ്.

ജില്ലാ പഞ്ചായത്തിന്റെ ജല രക്ഷ ജീവ രക്ഷ പദ്ധതിയുടെ ഭാഗമായി ജലാശയങ്ങള്‍ സംരക്ഷിക്കുന്നതിന് 100 കോടി രൂപ ചെലവില്‍ പദ്ധതി കൊണ്ട് വരാന്‍ ജില്ലാ ആസൂത്രണ സമിതി തീരുമാനിച്ചു. ഇതിന്റെ ഭാഗമായി 60 ജലാശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഡി പി ആര്‍ തയ്യാറാക്കും. ജില്ലാ പഞ്ചായത്ത് 50 ലക്ഷം രൂപ ചെലവില്‍ നബാര്‍ഡ് അടക്കമുള്ള വകുപ്പുകളുടെ സഹായത്തോടെ നടപ്പിലാക്കുന്ന വെണ്ണൂര്‍ തുറ നവീകരണത്തിന്റെ നടപടികള്‍ പുരോഗമിക്കുന്നു. ഇതിന്റെ ഭാഗമായി പദ്ധതി കടന്നുപോകുന്ന ഭാഗങ്ങളില്‍ നിന്നുള്ള എം എല്‍ എ, എം പി എന്നിവര്‍ രക്ഷാധികാരികളായ കോര്‍ കമ്മിറ്റി രൂപീകരിക്കും.

കൊടകര ഷീ വര്‍ക്ക് സ്‌പേസിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ടും ഇതേ രീതിയിലുള്ള കോര്‍ കമ്മിറ്റി രൂപീകരിച്ച് പദ്ധതി പ്രവര്‍ത്തനങ്ങളുടെ കാര്യക്ഷമമായ പ്രവര്‍ത്തനം ഉറപ്പ് വരുത്തും. നഗര സഞ്ചയ പദ്ധതിയുടെ ഭാഗമായി 2021-22 വര്‍ഷത്തില്‍ ജില്ലക്ക് 39 കോടി അനുവദിച്ചിട്ടുണ്ട്. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി ജോയിന്റ് പ്ലാനിങ് കമ്മിറ്റിയെയും നിയോഗിച്ചു.

Next Story

RELATED STORIES

Share it