Latest News

ലോക്ക് ഡൗണ്‍ ഇളവില്‍ ചെറുകിട വ്യാപാരികള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കണം: സി പി എ ലത്തീഫ്

ലക്ഷക്കണക്കിന് ചെറുകിട വ്യാപാരികള്‍ നിത്യവൃത്തിക്ക് വകയില്ലാതെ വീടുകളില്‍ കഴിയുമ്പോള്‍ ഓണ്‍ലൈന്‍ വ്യാപാരരംഗത്തെ കുത്തക കമ്പനികളെ സഹായിക്കുന്ന സര്‍ക്കാര്‍ നിലപാട് സാധാരക്കാരോടുള്ള വെല്ലുവിളിയാണ്.

ലോക്ക് ഡൗണ്‍ ഇളവില്‍ ചെറുകിട വ്യാപാരികള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കണം: സി പി എ ലത്തീഫ്
X

മലപ്പുറം: ലോക്ക്ഡൗണില്‍ ഇളവുകള്‍ നിലവില്‍ വരുന്ന ഏപ്രില്‍ 20ന് ശേഷം ഓണ്‍ലൈന്‍ വ്യാപാരങ്ങള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കിയ ഉത്തരവ് പുനപ്പരിശോധിക്കണമെന്ന് എസ്ഡിപിഐ മലപ്പുറം ജില്ലാ പ്രസിഡന്റ് സി പി എ ലത്തീഫ് ആവശ്യപ്പെട്ടു.

ലക്ഷക്കണക്കിന് ചെറുകിട വ്യാപാരികള്‍ നിത്യവൃത്തിക്ക് വകയില്ലാതെ വീടുകളില്‍ കഴിയുമ്പോള്‍ ഓണ്‍ലൈന്‍ വ്യാപാരരംഗത്തെ കുത്തക കമ്പനികളെ സഹായിക്കുന്ന സര്‍ക്കാര്‍ നിലപാട് സാധാരക്കാരോടുള്ള വെല്ലുവിളിയാണ്. ലോക്ക്ഡൗണ്‍ കര്‍ശനമായപ്പോള്‍ ഹോംഡെലിവറി സൗകര്യം ഉപയോഗപ്പെടുത്താതെ ജനങ്ങളോട് അയിത്തം കല്‍പിച്ച് മാറിനിന്നവരാണ് ഓണ്‍ലൈന്‍ കുത്തക സ്ഥാപനങ്ങള്‍. ഇത്തരം കമ്പനികള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കുന്നതോടെ സാധാരണക്കാര്‍ ഉപജീവനം നടത്തുന്ന ചെറുകിട സ്ഥാപനമുടമകള്‍ ഗതികേടിലാവും.

സര്‍ക്കാറിന് നികുതി കൊടുത്തും പ്രതിസന്ധി ഘട്ടങ്ങളില്‍ നിര്‍മാണാത്മക പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കൊപ്പം പങ്കാളികളാകുകയും ചെയ്യുന്ന ചെറുകിട വ്യാപാര സ്ഥാപനങ്ങളെ കയ്യൊഴിയുന്ന സര്‍ക്കാര്‍ നിലപാട് പ്രതിഷേധാര്‍ഹമാണെന്നും സി ി എ ലത്തീഫ് പ്രസ്താവനയില്‍ അഭിപ്രായപ്പെട്ടു.

Next Story

RELATED STORIES

Share it