Latest News

നിയമവിരുദ്ധമെന്ന് ആരോപണം; അമേഥിയില്‍ മദ്‌റസ പൊളിച്ചുനീക്കി

നിയമവിരുദ്ധമെന്ന് ആരോപണം; അമേഥിയില്‍ മദ്‌റസ പൊളിച്ചുനീക്കി
X

അമേഥി: യുപിയിലെ അമേഥിയില്‍ പ്രാദേശിക ഭരണകൂടവും റവന്യൂ അധികൃതരും പോലിസും ചേര്‍ന്ന് ഒരു മദ്‌റസ പൊളിച്ചുനീക്കി. മദ്‌റസ നില്‍ക്കുന്ന സ്ഥലം മേച്ചില്‍പ്പുറത്തിനുവേണ്ടി നീക്കിവച്ചതാണെന്നും അത് കയ്യേറിയാണ് സ്ഥാപനം നിര്‍മിച്ചതെന്നുമാണ് അധികൃതരുടെ വാദം. മുപ്പത് വര്‍ഷമായി പ്രവര്‍ത്തിച്ചുവരുന്ന മദ്‌റസ പൊളിച്ചുനീക്കണമെന്നാവശ്യപ്പെട്ട് കോടതിയില്‍ കേസ് നിലവിലുണ്ട്.

കഴിഞ്ഞ രണ്ട് വര്‍ഷമായി മദ്‌റസയില്‍ പഠനം നടക്കുന്നില്ലെന്ന് ജില്ലാ മജിസ്‌ട്രേറ്റ് രാകേഷ് കുമാര്‍ മിശ്ര പറഞ്ഞു. മേച്ചില്‍പ്പുറമായി മാറ്റിവച്ച ഭൂമി കയ്യേറിയാണ് മദ്‌റസ നിര്‍മിച്ചതെന്ന് എസ്പി എളമരന്‍ ജി പറഞ്ഞു.

ഗൗരിഗഞ്ച് പ്രദേശത്ത് തന്‍ട - ബന്‍ഡ ഹൈവേയിലാണ് മദ്‌റസ പ്രവര്‍ത്തിക്കുന്നത്. കോടതി ഉത്തരവ് ലഭിച്ചശേഷമാണ് മദ്‌റസ പൊളിച്ചുനീക്കിയതെന്നാണ് പോലിസ് പറയുന്നത്.

Next Story

RELATED STORIES

Share it