Latest News

മലമ്പുഴ വിട്ടുനല്‍കിയാല്‍ മണ്ഡലത്തില്‍ കാല് കുത്താന്‍ അനുവദിക്കില്ലെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഭീഷണി

ഡിസിസി ജനറല്‍ സെക്രട്ടറി അനന്ദ കൃഷ്ണനെ സ്ഥാനാര്‍ത്ഥിയാക്കണമെന്നാണ് ആവശ്യം.

മലമ്പുഴ വിട്ടുനല്‍കിയാല്‍ മണ്ഡലത്തില്‍ കാല് കുത്താന്‍ അനുവദിക്കില്ലെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഭീഷണി
X

മലമ്പുഴ: ഭാരതീയ നാഷണല്‍ ജനതാദളിന് മലമ്പുഴ സീറ്റ് നല്‍കാനുള്ള യുഡിഎഫ് തീരുമാനത്തിനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം ശക്തമാവുന്നു. മലമ്പുഴ വിട്ടുനല്‍കിയാല്‍ യുഡിഎഫ് നേതാക്കളെ മണ്ഡലത്തില്‍ കാല് കുത്താന്‍ അനുവദിക്കില്ലെന്നാണ് പ്രവര്‍ത്തകരുടെ ഭീഷണി. ഡിസിസി ജനറല്‍ സെക്രട്ടറി അനന്ദ കൃഷ്ണനെ സ്ഥാനാര്‍ത്ഥിയാക്കണമെന്നാണ് ആവശ്യം.


കോണ്‍ഗ്രസ് നിയോജക മണ്ഡലം കണ്‍വെന്‍ഷനിലും നേതൃത്വത്തിനെതിരേ വമര്‍ശനം ഉയര്‍ന്നു. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വി എസ് അച്യുതാന്ദനെതിരേ കെഎസ്‌യു സംസ്ഥാന പ്രസിഡന്റായിരുന്ന വി എസ് ജോയി ആണ് മലമ്പുഴയില്‍ മത്സരിച്ചിരുന്നത്. ആ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്ത് പോയി.ഇപ്രാവശ്യം മലമ്പുഴയില്‍ കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കാതെ സ്ഥാനാര്‍ത്ഥിയെ ഒളിച്ചുകടത്താന്‍ ശ്രമിക്കുകയാണെന്നാണ് പ്രവര്‍ത്തകരുടെ ആരോപണം. ഭാരതീയ നാഷണല്‍ ജനതാദള്‍ സംസ്ഥാന അധ്യക്ഷന്‍ അഡ്വ.ജോണ്‍ ജോണിന് മലമ്പുഴ കൈമാറാനാണ് ചര്‍ച്ചകള്‍ നടക്കുന്നത്. എന്നാല്‍ യുഡിഎഫ് ആവശ്യപ്പെട്ടാല്‍ മലമ്പുഴ സീറ്റ് തിരിച്ച് നല്‍കാന്‍ തയ്യാറാണെന്ന് ജോണ്‍ ജോണ്‍ അറിയിച്ചിട്ടുണ്ട്.




Next Story

RELATED STORIES

Share it