- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മലപ്പുറം ജില്ലാ വിഭജനം അനിവാര്യം: മന്ത്രി വി അബ്ദുറഹിമാന് എസ്ഡിപിഐ നിവേദനം നല്‍കി
പരപ്പനങ്ങാടി: മലപ്പുറം ജില്ലാ വിഭജനം അനിവാര്യമാണെന്നും ജില്ലയുടെ വികസനം പൂര്‍ണ്ണതയിലെത്താന്‍ മറ്റ് മാര്‍ഗങ്ങളില്ലെന്നും കാണിച്ച് എസ്ഡിപിഐ ജില്ലാ കമ്മറ്റി, മന്ത്രി വി അബ്ദുറഹിമാന് നിവേദനം നല്‍കി. പതിനാല് ജില്ലകളില്‍ വികസന കാര്യത്തില്‍ ഏറ്റവും പിറകില്‍ നില്‍ക്കുന്ന മലപ്പുറത്ത് 48 ലക്ഷത്തിലധികം ജനങ്ങളാണ് തിങ്ങിപ്പാര്‍ക്കുന്നത്. ആരോഗ്യരംഗത്തും മലപ്പുറം പിന്നിലാണ്. ആലപ്പുഴയില്‍ 600 പേര്‍ക്ക് ഒരു ബെഡ് ഉള്ളപ്പോള്‍ മലപ്പുറത്ത് അത് 1,990 പേര്‍ക്ക് ഒന്നാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കാര്യത്തിലും സ്ഥിതി പരിതാപകരമാണ്.
വര്‍ഷങ്ങള്‍ക്ക് മുമ്പുതന്നെ ഇത്തരം കണക്കുകള്‍ നിരത്തി എസ്ഡിപിഐ നിരവധി പ്രക്ഷോഭങ്ങള്‍ നടത്തിയിരുന്നു. ഇതേ ആവശ്യങ്ങള്‍ ഉന്നയിച്ച് നിരവധി പരാതികള്‍ നല്‍കിയിട്ടും പരിഹാരമായില്ല. പഞ്ചാബില്‍ അടുത്തിടെ ഒരു പുതിയ ജില്ല ഇത്തരത്തില്‍ രൂപീകരിച്ചത് വികസനലക്ഷൃം മുന്നില്‍ കണ്ടാണ്. ഈ വിഷയത്തില്‍ വീണ്ടും ശക്തമായി ഇടപെടാന്‍ എസ്ഡിപിഐ തീരുമാനിച്ചിട്ടുണ്ട്. അതിന്റെ ഭാഗമായാണ് നിവേദനം നല്‍കുന്നത്.
എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് സി പി എ ലത്തീഫ്, വൈസ് പ്രസിഡന്റ് വി ടി ഇഖ്‌റാമുല്‍ ഹഖ്, ജനറല്‍ സിക്രട്ടറി എ കെഅബ്ദുല്‍ മജീദ് മാസ്റ്റര്‍ എന്നിവരാണ് നിവേദനസംഘത്തിലുണ്ടായിരുന്നത്.
RELATED STORIES
ക്രിസ്ത്യാനിയുടെ മൃതദേഹം ഗ്രാമത്തില്‍ അടക്കം ചെയ്യാന്‍...
10 Jan 2025 12:01 PM GMTസംഭല്‍ ശാഹീ ജാമിഅ് മസ്ജിദ്; പള്ളിക്കിണര്‍ ശിവക്ഷേത്രത്തിന്റേതാണെന്ന...
10 Jan 2025 9:13 AM GMTപരീക്ഷ എഴുതാന്‍ മടി; വ്യാജ ബോംബ് ഭീഷണിക്കു പിന്നില്‍ 12ാം ക്ലാസ്...
10 Jan 2025 7:08 AM GMTആര്‍ജി കര് മെഡിക്കല്‍ കോളജ് ബലാല്‍സംഗക്കൊല; വിധി ജനുവരി 18ന്
10 Jan 2025 5:48 AM GMT''ജാതി-മത വിവേചനം ഇന്ത്യ നേരിടുന്ന വലിയ പ്രശ്നം'': പ്യു റിസര്‍ച്ച്...
10 Jan 2025 4:19 AM GMTസിഎഎ വിരുദ്ധസമരത്തില്‍ പ്രതിചേര്‍ത്ത ഷിഫ ഉര് റഹ്മാന് ഡല്‍ഹിയില്‍...
10 Jan 2025 3:34 AM GMT