Latest News

സന്ദീപ് വാര്യരുടെ വീട്ടില്‍ അതിക്രമിച്ച് കയറിയ ആള്‍ പിടിയില്‍

പോലിസ് പട്രോളിങ് വാഹനം കടന്ന് പോകുന്നതിനാല്‍ മോഷണശ്രമം ഉപേക്ഷിക്കുകയായിരുന്നു.

സന്ദീപ് വാര്യരുടെ വീട്ടില്‍ അതിക്രമിച്ച് കയറിയ ആള്‍ പിടിയില്‍
X

പാലക്കാട്: ബിജെപി വക്താവ് സന്ദീപ് വാര്യരുടെ വീട്ടില്‍ അതിക്രമിച്ചു കയറിയയാള്‍ പിടിയില്‍. പളളിക്കുന്ന് സ്വദേശി യൂസഫാണ് ചെത്തല്ലൂരിലെ സന്ദീപ് വാര്യരുടെ വീട്ടില്‍ അതിക്രമിച്ചു കയറിയതിന് പിടിയിലായത്. വീട്ടില്‍ സൂക്ഷിച്ച റബ്ബര്‍ഷീറ്റ് മോഷ്ടിക്കാനുള്ള ശ്രമമായിരുന്നു പ്രതിയുടേതെന്ന് പോലിസ് പറഞ്ഞു. ഈ സമയത്ത് പോലിസിന്റെ പട്രോളിങ് വാഹനം കടന്നു പോകുന്നത് കണ്ടതിനാല്‍ മോഷണശ്രമം ഉപേക്ഷിക്കുകയായിരുന്നു. പ്രതിയുടെ സിസിടിവി ദൃശ്യങ്ങള്‍ ഏതാനും ദിവസം മുന്‍പ് സന്ദീപ് വാര്യര്‍ തന്നെ പുറത്തുവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

ഇത് സംബന്ധിച്ച് സന്ദീപ് വാര്യര്‍ നവംബര്‍ 21ന് തന്റെ ഫേസ്ബുക്കില്‍ മോഷ്ടാവിന്റെ ചിത്രം സഹിതം പോസ്റ്റ് ഇട്ടിരുന്നു.




Next Story

RELATED STORIES

Share it