- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പറവൂരില്‍ മകന്റെ ഭാര്യയെ കൊലപ്പെടുത്തി 67കാരന്‍ ജീവനൊടുക്കിയ നിലയില്‍

പറവൂര്‍: മകന്റെ ഭാര്യയെ കഴുത്തറത്ത് കൊലപ്പെടുത്തിയശേഷം 67കാരനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചേന്ദമംഗലം വടക്കുംപുറം കൊച്ചങ്ങാടി സ്വദേശി സെബാസ്റ്റ്യന്‍ (67) ആണ് മകന്‍ സിനോജിന്റെ ഭാര്യ ഷാനു(31)വിനെ കൊലപ്പെടുത്തിയ ശേഷം വീടിനുള്ളില്‍ തൂങ്ങിമരിച്ചത്. വ്യാഴാഴ്ച രാവിലെ 10.30ഓടെയായിരുന്നു സംഭവം. വീടിനകത്തെ മുറിയില്‍വച്ചാണ് സെബാസ്റ്റ്യന്‍ മരുമകളുടെ കഴുത്തറത്തത്. ഗുരുതരമായി പരിക്കേറ്റ യുവതി നിലവിളിച്ചോടി അയല്‍പക്കത്തെ വീട്ടിലെത്തി രക്തംവാര്‍ന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍തന്നെ ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇതിനിടെ, വിവരമറിഞ്ഞ് പോലിസ് സംഭവസ്ഥലത്തെത്തിയിരുന്നു. തുടര്‍ന്ന് അടച്ചിട്ട വാതില്‍ ചവിട്ടിപ്പൊളിച്ച് വീടിന്റെ അകത്തുകടന്നതോടെയാണ് സെബാസ്റ്റ്യനെ ജനലില്‍ തൂങ്ങിയനിലയില്‍ കണ്ടത്. ഇയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരണം സംഭവിച്ചു. കൊല്ലപ്പെട്ട ഷാനുവിന് അഞ്ചുവയസ്സ് പ്രായമുള്ള ഇരട്ടക്കുട്ടികളുണ്ട്. കൊലപാതകത്തിനുപിന്നിലെ കാരണമെന്താണെന്ന് വ്യക്തമല്ല. വടക്കേക്കര പോലിസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.
RELATED STORIES
'കൊല്ലപ്പെട്ട' യുവതി ജീവനോടെ തിരിച്ചെത്തി; 2018 മുതല്‍ ജയിലിലുള്ള...
23 April 2025 1:54 PM GMT''മദ്റസകളുടെ ആധുനികവല്‍ക്കരണം'': ഉത്തരാഖണ്ഡിലെ 117 വഖ്ഫ് ബോര്‍ഡ്...
23 April 2025 1:05 PM GMTഖാന് യൂനിസില്‍ ഇസ്രായേലി സൈന്യവും ഹമാസും മുഖാമുഖം ഏറ്റുമുട്ടി...
23 April 2025 12:27 PM GMTഎസ് വൈ ഖുറൈഷിക്കും ഹാമിദ് അന്‍സാരിയുടെ തിക്താനുഭവം
23 April 2025 12:03 PM GMT'ലവ് യൂ'; ആദ്യ കന്നഡ എഐ ചിത്രം റിലീസിനൊരുങ്ങുന്നു
23 April 2025 11:36 AM GMTവിവാദ പരാര്‍മശം; കെ പൊന്മുടിക്ക് എതിരേ സ്വമേധയാ കേസെടുക്കാന്‍...
23 April 2025 11:04 AM GMT