Latest News

എസ്‌ഐ ചമഞ്ഞ് അരലക്ഷം രൂപ മോഷ്ടിച്ചയാള്‍ പിടിയില്‍

എസ്‌ഐ ചമഞ്ഞ് അരലക്ഷം രൂപ മോഷ്ടിച്ചയാള്‍ പിടിയില്‍
X

കുണ്ടറ: പോലിസുകാരന്‍ ചമഞ്ഞ് വ്യാപാരസ്ഥാപനത്തില്‍ നിന്നും അരലക്ഷം രൂപ കവര്‍ന്നയാളെ കുണ്ടറ പോലിസ് പിടികൂടി. കിഴക്കേ കല്ലട ഉപ്പൂട് സ്വദേശി ജോണ്‍സണ്‍(49) ആണ് അറസ്റ്റിലായിരിക്കുന്നത്. കഴിഞ്ഞ ചൊവ്വാഴ്ച പെരുമ്പുഴയിലെ നാഷണല്‍ സ്‌റ്റോറിലാണ് മോഷണം നടന്നത്. പെരുമ്പുഴയില്‍ പലചരക്ക് വ്യാപാരം നടത്തിവന്നിരുന്ന അബ്ദുല്‍ കലാമിന്റെ നാഷണല്‍ സ്‌റ്റോറിലെത്തിയ ജോണ്‍സന്‍ കുണ്ടറ പോലിസ് സ്‌റ്റേഷനിലെ ഗ്രേഡ് എസ്‌ഐ ആണെന്ന് സ്വയം പരിചയപ്പെടുത്തുകയും താന്‍ പുതിയതായി ആരംഭിച്ച പലചരക്ക് കടയിലേക്ക് കുറച്ച് സാധനങ്ങള്‍ ആവശ്യമുണ്ടെന്ന് പറയുകയും ചെയ്തു. നമസ്‌കാരത്തിനായി പോകുകയാണെന്നും ഉടന്‍ തിരിച്ചെത്തുമെന്നും പറഞ്ഞ കലാം മേശപൂട്ടി താക്കോല്‍ മാറ്റിവച്ചശേഷം അടുത്തുള്ള പള്ളിയിലേക്ക് പോയി. ഈ തക്കം നോക്കി ജോണ്‍സന്‍ മേശതുറന്ന് അതിലുണ്ടായിരുന്ന അരലക്ഷം രൂപയുമായി കടന്നുകളയുകയായിരുന്നു.

Next Story

RELATED STORIES

Share it