- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മഴക്കെടുതി: അടിയന്തര പ്രവര്‍ത്തികള്‍ക്കായി 6.60 കോടി അനുവദിച്ചതായി മന്ത്രി റോഷി അഗസ്റ്റിന്‍
കടലാക്രമണവും തീരശോഷണവും നേരിടാന്‍ ഒമ്പതു തീരദേശ ജില്ലകള്‍ക്ക് 20 ലക്ഷം രൂപ വീതം അനുവദിച്ചു
തിരുവനന്തപുരം: മഴക്കാലത്തെ അടിയന്തര പ്രവര്‍ത്തികള്‍ക്കായി 6.60 കോടി അനുവദിച്ചതായി മന്ത്രി റോഷി അഗസ്റ്റിന്‍. ഇറിഗേഷന്‍ വകുപ്പിലെ എക്‌സിക്യൂട്ടീവ് എഞ്ചിയര്‍മാര്‍ക്ക് 20 ലക്ഷം രൂപ വീതമാണ് അനുവദിച്ചിട്ടുള്ളത്. കടലാക്രമണവും തീരശോഷണവും നേരിടാന്‍ ഒമ്പതു തീരദേശ ജില്ലകള്‍ക്ക് 20 ലക്ഷം രൂപ വീതം അനുവദിച്ചതായും മന്ത്രി അറിയിച്ചു. കടലാക്രമണ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് തുക വിനിയോഗിക്കാനാണ് അനുമതി നല്‍കിയിരിക്കുന്നത്.
ജലവിഭവ വകുപ്പിലെ 24 എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍മാര്‍ക്ക് 20 ലക്ഷം രൂപ വീതം 4.8 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. മണ്‍സൂണുമായി ബന്ധപ്പെട്ട അടിയന്തര പ്രവര്‍ത്തനങ്ങള്‍ക്കാണ് തുക അനുവദിച്ചിരിക്കുന്നത്. കടലാക്രമണം രൂക്ഷമായ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോഡ് ജില്ലകള്‍ക്കും മണ്‍സൂണിനു മുന്നോടിയായുള്ള അടിയന്തര പ്രവര്‍ത്തനങ്ങള്‍ക്കായാണ് 20 ലക്ഷം അനുവദിച്ചിരിക്കുന്നത്.
ജില്ലാ ഭരണകൂടത്തിന്റെ പക്കല്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് മണ്‍സൂണ്‍ തയാറെടുപ്പുകള്‍ക്കായി മറ്റു ഫണ്ടുകള്‍ ലഭ്യമല്ലാത്ത സാഹചര്യത്തില്‍ മാത്രമാണ് ഈ ഫണ്ട് വിനിയോഗിക്കാന്‍ അനുമതിയുള്ളത്. തീരപ്രദേശങ്ങളില്‍ അടിയന്തര പ്രവര്‍ത്തികള്‍ക്ക് മാത്രമേ ഫണ്ട് ഉപയോഗിക്കാവൂ എന്നും കര്‍ശന നര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രവര്‍ത്തികളുടെ വിഡിയോ ചിത്രീകരിക്കുകയോ ഫോട്ടോ എടുക്കുകയോ വേണമെന്നും നിര്‍ദേശമുണ്ട്. സാഹചര്യം പരിഗണിച്ച് ഷോര്‍ട്ട് ടെന്‍ഡറിങിലൂടെയോ മറ്റു മാര്‍ഗങ്ങളിലൂടെയോ കരാര്‍ നല്‍കാന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍മാര്‍ക്ക് അനുമതി നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
മണ്‍സൂണ്‍ തീരുന്ന മുറയ്ക്ക് സര്‍ട്ടിഫിക്കറ്റ് അടങ്ങുന്ന സ്‌റ്റേറ്റ്‌മെന്റ് ഐ ആന്‍ഡ് എ ചീഫ് എഞ്ചിനിയര്‍ക്ക് സമര്‍പ്പിക്കണം. ഫണ്ട് വകമാറ്റി ചെലവഴിക്കരുതെന്നും ഉത്തരവില്‍ പറയുന്നു. ഇപ്പോള്‍ നടക്കുന്ന പ്രവര്‍ത്തികള്‍ അടിയന്തരമായി പൂര്‍ത്തിയാക്കുന്നതിനായി നടപടികള്‍ സ്വീകരിക്കാമെന്നും നിര്‍ദേശിച്ചതായി മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. ഇക്കുറി ഒരാഴ്ച മുന്‍പേ മണ്‍സൂണ്‍ കേരള തീരത്ത് എത്തുമെന്നാണ് നിഗമനം. മഴക്കാലത്തിനു മുന്‍പേ എത്തിയ കനത്ത മഴയില്‍ പലയിടത്തും വെള്ളം കയറിയതു കൂടി കണക്കിലെടുത്ത് തയാറെടുപ്പുകള്‍ നടത്താനാണ് മന്ത്രി റോഷി അഗസ്റ്റിന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
RELATED STORIES
ഇംഗ്ലിഷ് പ്രീമിയര് ലീഗില് മാഞ്ചസ്റ്റര് സിറ്റിയുടെ വില്ലൊടിച്ച്...
2 Nov 2024 5:36 PM GMTനീലേശ്വരം വെടിക്കെട്ടപകടം: ചികില്സയിലായിരുന്ന യുവാവ് മരിച്ചു
2 Nov 2024 3:23 PM GMTജോസഫ് മാര് ഗ്രിഗോറിയോസ് ഇനി യാക്കോബായ സഭയെ നയിക്കും
2 Nov 2024 3:17 PM GMTഫലസ്തീനില് ജൂതന്മാര്ക്ക് രാജ്യം വാഗ്ദാനം ചെയ്തിട്ട് 107 വര്ഷം
2 Nov 2024 3:09 PM GMTതാനൂര് മുക്കോലയില് യുവാവ് ട്രെയിന് തട്ടി മരിച്ച നിലയില്
2 Nov 2024 2:11 PM GMTയുഎസിനും ഇസ്രായേലിനും മുഖത്തടിക്കുന്ന മറുപടി നല്കുമെന്ന് ആയത്തുല്ലാ...
2 Nov 2024 11:26 AM GMT