Latest News

ഹരിത കിരണം ശ്രദ്ധേയമായ പദ്ധതിയായി മാറിയെന്ന് മന്ത്രി കെ രാജന്‍

ഹരിത കിരണം ശ്രദ്ധേയമായ പദ്ധതിയായി മാറിയെന്ന് മന്ത്രി കെ രാജന്‍
X

മാള: ഹരിത കിരണം പദ്ധതി കേരളത്തിലെ ഏറ്റവും ശ്രദ്ധേയമായ പദ്ധതിയായി മാറുകയാണെന്ന് മന്ത്രി കെ രാജന്‍ പറഞ്ഞു. തണ്ണീര്‍ തടങ്ങളേയും നെല്‍വയലുകളേയും സംരക്ഷിച്ചുകൊണ്ട് വറ്റാത്ത ഉറവകളെ സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഹരിത കിരണം പദ്ധതി സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. ഈ പദ്ധതിയുടെ ഭാഗമായിട്ടാണ് വെണ്ണൂത്തുറ നവീകരണം നടത്തുന്നത്- വെണ്ണൂര്‍തുറ നവീകരണം പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്ലാനിംഗ് ഓഫിസര്‍ എന്‍ കെ ശ്രീലത ആമുഖ പ്രഭാഷണം നടത്തി. എംഎല്‍എമാരായ വി ആര്‍ സുനില്‍കുമാര്‍, ടി ജെ സനീഷ് കുമാര്‍ ജോസഫ് എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. ഷീന പറയങ്ങാട്ടില്‍, കെ എസ് ജയ, ലത ചന്ദ്രന്‍, എ വി വല്ലഭന്‍, പി എം അഹ്മദ്, സന്ധ്യ നൈസണ്‍, വേണു കണ്ഠരുമഠത്തില്‍, ഒ സി രവി തുടങ്ങിയവര്‍ സംസാരിച്ചു.

കാടുകുറ്റി, അന്നമനട, മാള, കുഴൂര്‍ എന്നീ ഗ്രാമപഞ്ചായത്തുകളിലായാണ് പദ്ധതി പ്രാവര്‍ത്തികമാകുന്നത്. കാടുകുറ്റി ഗ്രാമപഞ്ചായത്തിലെ വൈന്തല ഓക്‌സ്‌ബോ തടാകം മുതല്‍ കുഴൂര്‍ ഗ്രാമപഞ്ചായത്തിലെ കുണ്ടൂര്‍ കടവുവഴി ചാലക്കുടി പുഴ വരെ നീളുന്ന 2390 ഹെക്ടര്‍ വിസ്തീര്‍ണമുള്ള നീര്‍ചാല്‍ ആണ് നവീകരിക്കുന്നത്.

Next Story

RELATED STORIES

Share it