Latest News

യുക്രെയിന്‍ നഗരങ്ങളില്‍ മിസൈല്‍ ആക്രമണങ്ങള്‍: നിരവധി പേര്‍ മരിച്ചു

യുക്രെയിന്‍ നഗരങ്ങളില്‍ മിസൈല്‍ ആക്രമണങ്ങള്‍: നിരവധി പേര്‍ മരിച്ചു
X

കീവ്: യുക്രെയിനിലെ നിരവധി നഗരങ്ങളില്‍ റഷ്യ മിസൈല്‍ ആക്രമണം നടത്തി. തലസ്ഥാനമായ കീവിലും മിസൈല്‍ പതിച്ചിട്ടുണ്ട്. ക്രിമിയയും റഷ്യയും തമ്മില്‍ ബന്ധിക്കുന്ന ഒരു പാലം യുക്രെയിന്‍ തകര്‍ത്തെന്ന് റഷ്യ ആരോപിച്ചതിനു തൊട്ടുപിന്നാലെയാണ് കീവിനും മറ്റു നഗരങ്ങള്‍ക്കുമെതിരേ മിസൈല്‍ ആക്രമണം നടന്നത്.

'യുക്രെയിന്‍ മിസൈല്‍ ആക്രമണത്തിലാണ്. നമ്മുടെ രാജ്യത്തെ പല നഗരങ്ങളിലും ആക്രമണം നടന്നതായി വിവരങ്ങളുണ്ട്,' പ്രസിഡന്റിന്റെ ഓഫിസ് ഡെപ്യൂട്ടി ഹെഡ് കിറിലോ ടിമോഷെങ്കോ സാമൂഹികമാധ്യമങ്ങളില്‍ കുറിച്ചു.

ജനങ്ങളോട് ഷെല്‍ട്ടറുകളില്‍ തുടരാന്‍ പ്രസിഡന്റിന്റെ ഓഫിസ് നിര്‍ദേശിച്ചു.

തിങ്കളാഴ്ച രാവിലെ തിരക്കുള്ള സമയത്ത് ഏകദേശം 8.15ഓടെയാണ് മിസൈല്‍ ആക്രമണം നടന്നതെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപോര്‍ട്ട് ചെയ്തു. ഉച്ചത്തിലുള്ള സ്‌ഫോടനശബ്ദം കേട്ടതായി വിവരമുണ്ട്.

ജൂണ്‍ 26നാണ് അവസാനം റഷ്യ യുക്രെയിനെ ആക്രമിച്ചത്.

ഒരു മിസൈല്‍ പതിച്ചത് കുട്ടികളുടെ പാര്‍ക്കിന് സമീപനമാണ്.

സ്‌ഫോടനത്തില്‍ നിരവധി മരങ്ങള്‍ കടപുഴകി. ആംബുലന്‍സുകള്‍ പുറപ്പെട്ടിട്ടുണ്ട്.

തലസ്ഥാനം ഭീകരാക്രമണത്തിനു വിധേയമായതതായി അധികൃതരുടെ വാര്‍ത്താകുറിപ്പില്‍ പറയുന്നു.

പല നഗരങ്ങളിലും പുകയുയരുന്നുണ്ട്.

Next Story

RELATED STORIES

Share it