Latest News

ലക്ഷദ്വീപിന്റെ വികസനത്തിനായി ഷിപ്പിങ് കോര്‍പറേഷന്‍ രൂപീകരിക്കണമെന്ന് മുഹമ്മദ് ഫൈസല്‍ എം പി

ഏകദേശം 28 മുതല്‍ 30 വരെ കപ്പലുകളാണ് ലക്ഷദ്വീപിലേയ്ക്ക് യാത്രയ്ക്കും ചരക്ക് സേവനത്തിനുമായും സര്‍വ്വീസ് നടത്തുന്നത്.

ലക്ഷദ്വീപിന്റെ വികസനത്തിനായി ഷിപ്പിങ് കോര്‍പറേഷന്‍ രൂപീകരിക്കണമെന്ന് മുഹമ്മദ് ഫൈസല്‍ എം പി
X

ന്യൂഡല്‍ഹി: ലക്ഷദ്വീപിലെ ജനങ്ങളുടെ പ്രധാന യാത്രാ ഉപാധിയും, ജീവനാഡിയുമായ കപ്പല്‍ യാത്രയുമായി ബന്ധപെട്ടുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും, സുഖമമായ പ്രവര്‍ത്തനങ്ങള്‍ക്കുമായി ലക്ഷദ്വീപില്‍ ഷിപ്പിങ് കോര്‍പറേഷന്‍ രൂപീകരിക്കണമെന്ന് ദ്വീപ് എം പി മുഹമ്മദ് ഫൈസല്‍ ആവശ്യപ്പെട്ടു. ലോക്സഭയുടെ ചട്ടം 377 പ്രകാരമാണ് വിഷയം സഭയില്‍ അവതരിപ്പിച്ചത്. ഏകദേശം 28 മുതല്‍ 30 വരെ കപ്പലുകളാണ് ലക്ഷദ്വീപിലേയ്ക്ക് യാത്രയ്ക്കും ചരക്ക് സേവനത്തിനുമായും സര്‍വ്വീസ് നടത്തുന്നത്. നിലവില്‍ ലക്ഷദ്വീപ് ഡവലപ്‌മെന്റ് കോര്‍പ്പറേഷനാണ് ദ്വീപിലെ ഷിപ്പിങ് മേഖലയുടെ കാര്യങ്ങള്‍ നിയന്ത്രിക്കുന്നത് .

കാര്‍ഷിക മേഖലയുടെയും ,മത്സ്യബന്ധന മേഖലയുടെയും കാര്യങ്ങള്‍ നിയന്ത്രിക്കുന്നതിന് വേണ്ടി സ്ഥാപിതമായ ലക്ഷദ്വീപ് ഡവലപ്‌മെന്റ് കോര്‍പ്പറേഷന് ഷിപ്പിങ് മേഖലയില്‍ കൃത്യത കുറവാണെന്നും, സാങ്കേതിക വൈദഗ്ദ്ധ്യം അപര്യാപ്തമായതിനാല്‍ കപ്പലിന്റെ അറ്റകുറ്റപണികള്‍ക്കും മറ്റും മൂന്നാമതൊരിടം തേടേണ്ട സ്ഥിതിയാണെന്നും എംപി കുറ്റപ്പെടുത്തി. ആയതിനാല്‍ ലക്ഷദ്വീപിലെ കപ്പല്‍ യാത്രയുമായി ബന്ധപെട്ടുള്ള പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ പരിഹാരം കാണുന്നതിന് ദ്വീപിന് വേണ്ടി ഷിപ്പിങ് കോര്‍പറേഷന്‍ രൂപീകരിക്കാന്‍ വേണ്ട നടപടികള്‍ കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാകണമെന്ന് എം പി സഭയില്‍ ആവശ്യപ്പെട്ടു .




Next Story

RELATED STORIES

Share it