Latest News

രാജ്യത്തെ കൊവിഡ് രോഗികളില്‍ നാലില്‍ മൂന്നു പേരും രോഗമുക്തരായെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം

രാജ്യത്തെ കൊവിഡ് രോഗികളില്‍ നാലില്‍ മൂന്നു പേരും രോഗമുക്തരായെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം
X

ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് ബാധിതരില്‍ നാലില്‍ മൂന്ന് ഭാഗവും രോഗം മാറി ആശുപത്രി വിട്ടതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. രാജ്യത്തെ രോഗമുക്തി നിരക്ക് 77.65 ആണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം ട്വീറ്റ് ചെയ്തു. സജീവ രോഗികള്‍ ഇന്നത്തെ കണക്കുവച്ച് ആകെ രോഗബാധിതരുടെ 20.7 ശതമാനമാണ്.

രോഗമുക്തരുടെ നിരക്കും സജീവ രോഗികളുടെ നിരക്കും തമ്മിലുള്ള വിടവ് വര്‍ധിച്ചുവരികയാണ്. രാജ്യത്തെ 3/4 രോഗികളും ആശുപത്രി വിട്ടു- മന്ത്രാലയത്തിന്റെ ട്വീറ്റില്‍ പറയുന്നു.

രോഗബാധിതരുടെ ചെറിയൊരു ഭാഗം മാത്രമാണ് സജീവ രോഗികള്‍. അത് ആകെ രോഗികളുടെ നാലിലൊരു ഭാഗം മാത്രമാണെന്നും മന്ത്രാലയം പറയുന്നു.

രോഗബാധിതരെയും രോഗബാധിതരാവാന്‍ ഇടയുള്ളവരെയും നേരത്തെ കൂട്ടി കണ്ടെത്തുന്ന കേന്ദ്ര സര്‍ക്കാരിന്റെ തന്ത്രങ്ങളാണ് ഈ വിജയത്തിനു പിന്നില്‍. ഫലപ്രദമായ ചികില്‍സ, ശക്തമായ പരിശോധനാ സംവിധാനം, ഐസൊലേഷന്‍, ക്വാറന്റീന്‍ സംവിധാനങ്ങള്‍, ഇതൊക്കെ കൊവിഡ് രോഗമരണനിരക്കിനെ കുറയ്ക്കാന്‍ സഹായിച്ചു- കേന്ദ്ര മന്ത്രാലയം മറ്റൊരു ട്വീറ്റില്‍ വ്യക്തമാക്കി.

Next Story

RELATED STORIES

Share it