Latest News

ഇടുക്കി കുമളിയില്‍ ഏഴ് വയസ്സുകാരനെ മാതാവ് പൊള്ളലേല്‍പ്പിച്ചു

ഇടുക്കി കുമളിയില്‍ ഏഴ് വയസ്സുകാരനെ മാതാവ് പൊള്ളലേല്‍പ്പിച്ചു
X

ഇടുക്കി: കുമളി അട്ടപ്പള്ളത്ത് ഏഴ് വയസ്സുകാരന്റെ ശരീരത്തില്‍ മാതാവ് ചട്ടുകം ഉപയോഗിച്ച് പൊള്ളലേല്‍പ്പിച്ചു. കുട്ടിയുടെ ഇരുകൈകളിലും കാലുകളിലും പൊള്ളലേറ്റു. കുട്ടിയുടെ പരിക്കുകള്‍ ഗുരുതരമല്ല. അടുത്ത വീട്ടിലെ പറമ്പില്‍ സൂക്ഷിച്ചിരുന്ന ടയര്‍ കുട്ടി തീവച്ച് നശിപ്പിച്ചതിനുള്ള ശിക്ഷയായി ആണ് ചട്ടുകം ഉപയോഗിച്ച് പൊള്ളലേല്‍പ്പിച്ചത്.

ചട്ടുകം അടുപ്പില്‍ വച്ച് ചൂടാക്കിയ ശേഷമാണ് പൊള്ളലേല്‍പ്പിച്ചതെന്നും ഇതിന് ശേഷം തന്റെ കണ്ണില്‍ മുളകുപൊടി വിതറിയെന്നും കുട്ടി പറഞ്ഞു. കുട്ടിയുടെ വീട്ടിലെത്തിയപ്പോള്‍ സംഭവമറിഞ്ഞ അയല്‍വാസി പഞ്ചായത്തംഗത്തിന് വിവരം കൈമാറി. തുടര്‍ന്ന് ജനപ്രതിനിധികളും നാട്ടുകാരും ചേര്‍ന്നാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പോലിസ് അറിയിച്ചു.

Next Story

RELATED STORIES

Share it