- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സവര്‍ക്കറെ വില്ലനായി അവതരിപ്പിച്ചത് കപട മതേതരവാദികളാണെന്ന് മുഖ്താര്‍ അബ്ബാസ് നഖ്വി

ന്യൂഡല്‍ഹി: വ്യാജ മതേതര സിന്‍ഡിക്കേറ്റാണ് സവര്‍ക്കറെ വില്ലനായി അവതരിപ്പിച്ചതിനു പിന്നിലെന്ന് ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി. സ്വാതന്ത്ര്യത്തിനു ശേഷം കപട മതേതരവാദികള്‍ പല ധീനന്മാരെയും നായകന്മാരെയും വില്ലന്മാരായി അതവരിപ്പിച്ചു. അത് ഓരോരുത്തരുടെയും വ്യക്തിതാല്പ്പര്യങ്ങളുടെയും ഗുഢാലോചനയുടെയും ഭാഗമായിരുന്നെന്നും നഖ് വി പറഞ്ഞു.
മുസ് ലിംകളാണ് വീര സവര്‍ക്കറെ വില്ലനായി അവതരിപ്പിച്ചതിനു പിന്നിലെന്നും നഖ് വി ആരോപിച്ചു. ''ഞാന്‍ സവര്‍ക്കറുടെ ജീവചരിത്രം വായിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ത്യാഗങ്ങളെക്കുറിച്ച് വായിച്ചിട്ടുണ്ട്. അദ്ദേഹത്തിനോടൊപ്പം ജയിലില്‍ നിരവധി മുസ് ലിംകളുമുണ്ടായിരുന്നു''- മന്ത്രി പറഞ്ഞു. കപട ദേശീയവാദികളുടെ പ്രചാരണങ്ങള്‍ക്ക് അന്ത്യമായതായും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ്സിന്റെ ഒരു മന്ത്രി സവര്‍ക്കറുടെ ഫോട്ടോ സെല്ലുലാര്‍ ജയിലില്‍ നിന്ന് പുറത്തേക്കെറിഞ്ഞിട്ടുണ്ടെന്നും നഖ് വി ഓര്‍മിപ്പിച്ചു.
നേരത്തെ ഒരു പുസ്തക പ്രകാശനച്ചടങ്ങില്‍ പങ്കെടുത്തുകൊണ്ട് കപടമതേതരവാദികള് സവര്‍ക്കറെക്കുറിച്ച് നുണകള്‍ പടച്ചുവിടുകയാണെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് അഭിപ്രായപ്പെട്ടിരുന്നു. അതിനു തൊട്ടുപിന്നാലെയാണ് സവര്‍ക്കറെ പ്രകീര്‍ത്തിച്ച് നഖ് വി രംഗത്തുവന്നത്.
RELATED STORIES
ഐപിഎൽ; ചെന്നൈക്ക് രക്ഷയില്ല; വീണ്ടും തോൽവി: കൊൽക്കത്ത മുന്നോട്ട്
11 April 2025 6:04 PM GMTമുണ്ടക്കൈ-ചൂരല്‍മല പുനരധിവാസം: എല്‍സ്റ്റണ്‍ എസ്റ്റേറ്റ് ഭൂമി...
11 April 2025 5:41 PM GMTഎം എം ലോറന്‍സിന്റെ സംസ്കാരം: പെണ്മക്കളുടെ പുന:പരിശോധനാ ഹരജിയും തള്ളി
11 April 2025 5:37 PM GMTജീവനൊടുക്കിയ അതിജീവിതയുടെ കുടുംബം തെരുവില്‍
11 April 2025 5:33 PM GMTരാജ്യത്തെ സമാധാന അന്തരീക്ഷം അസ്ഥിരപ്പെടുന്നതിന്റെ ഉത്തരവാദിത്തം മോദി...
11 April 2025 4:55 PM GMTഗസയിലെ അധിനിവേശം അവസാനിപ്പിക്കണമെന്ന് 250 രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍;...
11 April 2025 4:23 PM GMT