- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മോദി, താങ്കള്‍ ഗംഗയ്ക്ക് വേണ്ടി ഒരു മീറ്റിങ് പോലും കൂടിയില്ല !
എന്‍ജിസി ചട്ടപ്രകാരം വര്‍ഷത്തില്‍ ഒരു മീറ്റിങ് നിര്‍ബന്ധമായും ചേര്‍ന്നിരിക്കണം.
ന്യൂഡല്‍ഹി: ഗംഗയും മോദിക്ക് വെറും തിരഞ്ഞെടുപ്പ് പ്രചാരണം മാത്രമായിരുന്നുവെന്ന പുതിയ വെളിപ്പെടുത്തലുമായി ദ വയര്‍. ഗംഗാ ശുചീകരണത്തിനായി മോദി സര്‍ക്കാര്‍ രൂപീകരിച്ച നാഷനല്‍ ഗംഗ കൗണ്‍സില്‍ (എന്‍ജിസി) നാലുവര്‍ഷത്തിനിടെ ഒരു യോഗം പോലും ചേര്‍ന്നിട്ടില്ല എന്നാണ് കണ്ടെത്തിയിരിക്കുന്നത്.
എന്‍ജിസി ചട്ടപ്രകാരം വര്‍ഷത്തില്‍ ഒരു മീറ്റിങ് നിര്‍ബന്ധമായും ചേര്‍ന്നിരിക്കണം. ഒക്ടോബര്‍ 2016ലാണ് നാഷനല്‍ ഗംഗ കൗണ്‍സില്‍ രൂപീകരിക്കുന്നത്. ഗംഗ ശുചീകരണം സംരക്ഷണം എന്നിവ ലക്ഷ്യമിട്ടായിരുന്നു കൗണ്‍സില്‍ രൂപീകരണം. 2016 ഒക്ടോബര്‍ 7നാണ് യോഗങ്ങള്‍ ഒരു വര്‍ഷത്തില്‍ കൂടണമെന്നാവശ്യപ്പെട്ട് ജലവിഭവ മന്ത്രാലയം സര്‍ക്കുലര്‍ ഇറക്കിയത്. എന്നാല്‍ കൗണ്‍സില്‍ രൂപീകരിച്ച് ഇത്ര വര്‍ഷമായിട്ടും ഇതുവരെ ഒരു യോഗം പോലും ചേരാന്‍ എന്‍ജിസിക്കായിട്ടില്ല.
അതേസമയം, ഗംഗാ സംരക്ഷണത്തിനായുള്ള മറ്റൊരു പദ്ധതിയായ നാഷനല്‍ ഗംഗാ റിവര്‍ ബേസിന്‍ അതോറിറ്റി(എന്‍ജിആര്‍ബിഎ)യും സമാനമായ നിര്‍ജീവാവസ്ഥയിലാണ്. ഇതിന്റെയും ചെയര്‍മാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ. യുപിഎ ഭരണകാലത്താണ് എന്‍ജിആര്‍ബിഎ രൂപീകരിച്ചത്. അതാതു കാലത്തെ പ്രധാനമന്ത്രിമാരാണ് ഇതിന്റെ ചെയര്‍മാനാവേണ്ടത്. ഇതുപ്രകാരം മന്‍മോഹന്‍സിങിന്റെ നേതൃത്വത്തില്‍ 2009 മുതല്‍ 2012 വരെ എന്‍ജിആര്‍ബിഎ മൂന്നിലധികം യോഗം ചേര്‍ന്നിട്ടുണ്ട്. എന്നാല്‍ ജലമന്ത്രി ഉമാഭാരതിയുടെ നേതൃത്വത്തില്‍ രണ്ടു യോഗങ്ങള്‍ നടന്നതൊഴിച്ചാല്‍ മോദി ഭരണകാലത്ത് തികച്ചും നിര്‍ജീവാവസ്ഥയിലാണ് എന്‍ജിആര്‍ബിഎ.
2017ല്‍ ഗംഗാ സംരക്ഷണത്തില്‍ മെല്ലെപ്പോക്കിനെതിരേ കംപ്‌ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറലിന്റെ വിമര്‍ശനത്തിന് മോദി സര്‍ക്കാര്‍ ഇടയായിരുന്നതും മോദി ഭരണകൂടത്തിന് ഗംഗ വെറും തിരഞ്ഞെടുപ്പ് പ്രചാരണം മാത്രമാണെന്നാണ് തെളിയിക്കുന്നത്.
RELATED STORIES
ഇസ്രായേലിനുള്ള തിരിച്ചടി ഉടന്‍ ഉണ്ടാകുമെന്ന് ഇറാന് പരമോന്നത...
25 Nov 2024 9:55 AM GMTസംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ്; പവന്റെ വില 800 രൂപ കുറഞ്ഞ് 57,600...
25 Nov 2024 9:01 AM GMTബിജെപിക്ക് ഓക്സിജന്‍ നല്കി വിജയത്തിലേക്കെത്തിച്ചത് വി ഡി സതീശന്: പി ...
25 Nov 2024 8:41 AM GMTസംസ്ഥാനത്തെ അന്തരീക്ഷം തകര്‍ത്തത് യുപി സര്‍ക്കാര്‍ തന്നെ: സംഭാല്‍...
25 Nov 2024 7:46 AM GMT2026 ല്‍ ബിജെപി പാലക്കാട് പിടിക്കും; കെ സുരേന്ദ്രന്റെ രാജിസന്നദ്ധ...
25 Nov 2024 7:02 AM GMTആലുവയില്‍ ട്രെയ്നില്‍ എത്തിച്ച 35 കിലോഗ്രാം കഞ്ചാവ് പിടികൂടി;...
25 Nov 2024 6:58 AM GMT