- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പുതുവല്‍സരാഘോഷം കഴിഞ്ഞു; ഗോവയില്‍ പോസിവിറ്റി നിരക്ക് 10.74 ശതമാനത്തിലേക്ക്
ന്യൂഡല്‍ഹി: പുതുവല്‍സരാഘോഷം കഴിഞ്ഞതോടെ ഗോവയില്‍ കൊവിഡ് ബാധയില്‍ റെക്കോര്‍ഡ് വര്‍ധന. തിങ്കളാഴ്ച 388 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. നിലവില്‍ സംസ്ഥാനത്തെ കൊവിഡ് പോസിറ്റവിറ്റി നിരക്ക് 10 ശതമാനം കടന്നു. 1671ആണ് ഗോവയിലെ സജീവ രോഗികള്‍. കൊവിഡ് വ്യാപനഭീതിയില്‍ പുതുവല്‍സരാഘോഷത്തിന്റെ ഭാഗമായ ആഘോഷങ്ങള്‍ക്ക് സര്‍ക്കാര്‍ നിയന്ത്രണമേര്‍പ്പെടുത്തിയിട്ടും രോഗം വര്‍ധിച്ചതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
ഡിസംബറിനു ശേഷം നിരവധി സഞ്ചാരികളാണ് ഗോവയിലെത്തിയത്. രോഗവ്യാപനത്തിന് ഒരു കാരണവും അതാവാമെന്ന് കരുതുന്നു.
ഞായറാഴ്ചയിലെ പരിശോധനാഫലമനുസരിച്ച് സംസ്ഥാനത്തെ കൊവിഡ് പോസിവിറ്റി നിരക്ക് 10.7 ശതമാനമാണ്.
വടക്കന്‍ ഗോവയിലെ ഒരു പ്രശസ്തമായ സന്ദര്‍ശക മേഖലയില്‍ തിങ്ങിക്കൂടിയവരുടെ വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.
This was Baga Beach in Goa ,last night. Please take the Covid scenario seriously. This is a Royal welcome to the Covid wave 👋 Mostly tourists. pic.twitter.com/mcAdgpqFUO
— HermanGomes_journo (@Herman_Gomes) January 2, 2022
കൊവിഡ് തരംഗത്തെ വരവേല്‍ക്കുന്നുവെന്നാണ് ഈ വീഡിയോ പങ്കുവച്ച് ഒരാള്‍ ട്വിറ്ററില്‍ എഴുതിയത്.
ബാഗ ബീച്ചില്‍ നിന്നുള്ള ദൃശ്യമായിരുന്നു അത്.
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഗോവയില്‍ സ്‌കൂളുകളും കോളജുകളും ജനുവരി 26 വരെ അടച്ചിട്ടിരിക്കുകയാണ്.
11, 12 ക്ലാസുകളിലെ കുട്ടികളോട് വാക്‌സിന്‍ എടുക്കാന്‍ സ്‌കൂളിലെത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
രാത്രി 11 മണി മുതല്‍ 6 വരെ സംസ്ഥാനത്ത് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കയാണ്.
RELATED STORIES
ഭാര്യയേയും ഭാര്യമാതാവിനെയും വെട്ടിക്കൊന്ന് യുവാവ്
4 Nov 2024 5:37 PM GMTവയനാട് ദുരന്തബാധിതര്‍ക്ക് ടൗണ്‍ഷിപ്പ്: എസ്റ്റേറ്റുകള്‍...
4 Nov 2024 4:23 PM GMTവെസ്റ്റ്ബാങ്കില്‍ ഫലസ്തീനി വീടുകള്‍ക്കും കാറുകള്‍ക്കും തീയിട്ട് ജൂത...
4 Nov 2024 4:14 PM GMTയഹ്യാ സിന്‍വാര്‍ പോരാടിയത് മൂന്നു ദിവസം ഭക്ഷണം പോലും കഴിക്കാതെയെന്ന്...
4 Nov 2024 3:57 PM GMTപെറുവില്‍ ഫുട്ബോള്‍ മല്‍സരത്തിനിടെ മിന്നലേറ്റ് കളിക്കാരന് മരിച്ചു
4 Nov 2024 3:36 PM GMTഓട്ടോറിക്ഷക്ക് ബെറ്റ് വച്ച് പടക്കത്തിന് മുകളിലിരുന്നു; യുവാവിന്...
4 Nov 2024 2:14 PM GMT