Latest News

തൃശൂർ ജില്ലയില്‍ കൊവിഡ് പ്രോട്ടോകോള്‍ പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി

തൃശൂർ ജില്ലയില്‍ കൊവിഡ് പ്രോട്ടോകോള്‍ പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി
X

തൃശൂർ: വ്യാപാര സ്ഥാപനങ്ങള്‍, ഫാക്ടറികള്‍, പൊതുസ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ കോവിഡ് പ്രോട്ടോകോള്‍ പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടിക്ക് നിര്‍ദേശം നല്‍കി. എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ്മാര്‍,

സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍ എന്നിവരുടെ സംഘം പരിശോധന നടത്തി പ്രോട്ടോകോള്‍ പാലിക്കാത്തവര്‍ക്കെതിരെ കേസെടുക്കും. പ്രോട്ടോകോള്‍ പാലിക്കാത്ത സ്ഥാപനങ്ങള്‍ മറ്റൊരു ഉത്തരവ് വരെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല

ഇതിനുപുറമേ ജില്ലാ കളക്ടറുടെ പ്രത്യേക നിരീക്ഷണ സംഘം ജില്ല മുഴുവന്‍ നിരീക്ഷണം നടത്തി നടപടികള്‍ സ്വീകരിക്കും. വീടുകള്‍ തോറും നടത്തുന്ന പണ പിരിവുകള്‍ കര്‍ശനമായി നിരോധിച്ചു.

വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാര്‍ കര്‍ശനമായും ഗ്ലൗസ്, മാസ്‌ക് എന്നിവ ധരിച്ചിരിക്കണം.

മാസ്‌ക് വയ്ക്കാതെ പുറത്തിറങ്ങിയാല്‍ പിഴ അടക്കമുള്ള നടപടികള്‍ സ്വീകരിക്കും.

Next Story

RELATED STORIES

Share it