Latest News

അതിനിയന്ത്രിത മേഖല: കൊടുങ്ങല്ലൂരിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു; 57 സ്ഥാപനങ്ങൾക്ക് താക്കീത്

അതിനിയന്ത്രിത മേഖല: കൊടുങ്ങല്ലൂരിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു; 57 സ്ഥാപനങ്ങൾക്ക് താക്കീത്
X

തൃശൂർ: കൊടുങ്ങല്ലൂർ നഗരസഭ അതി നിയന്ത്രിത മേഖലയായി പ്രഖ്യാപിച്ച സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിക്കുമെന്ന് നഗരസഭ ചെയർമാൻ കെ ആർ ജൈത്രൻ അറിയിച്ചു. കൊടുങ്ങല്ലൂരിൽ ഒരാഴ്ചയായി രോഗ ബാധിതരുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് ഉണ്ടായത്. ഈ സാഹചര്യത്തിൽ കർശന നടപടികളാണ് സ്വീകരിക്കുന്നത്. അനന്തര നടപടികളെക്കുറിച്ച് ചർച്ച ചെയ്യാൻ ഒക്ടോബർ 27ന് രാവിലെ 11 ന് നഗരസഭ ഹാളിൽ അഡ്വ വി ആർ സുനിൽകുമാർ എംഎൽഎ, ജില്ലാ കലക്ടർ എസ് ഷാനവാസ് എന്നിവരുടെ നേതൃത്വത്തിൽ യോഗം ചേരും.

കണ്ടെയ്ൻമെന്റ് സോണുകളായ 29, 31 വാർഡുകളിൽ സെക്ടറൽ മജിസ്ട്രേറ്റിൻ്റെയും പൊലീസിൻ്റെയും നേതൃത്വത്തിലുള്ള ടീം പരിശോധന നടത്തി. നഗരത്തിൽ 57 സ്ഥാപനങ്ങൾക്ക് താക്കീത് നൽകി. സ്ഥാപനങ്ങളിൽ സന്ദർശക രജിസ്റ്റർ സൂക്ഷിക്കാത്തതിനും കണ്ടെയ്ൻമെൻറ് സോണിൽ പൊതുഗതാഗതം ഉപയോഗിച്ചതിനും കടകൾ തുറന്നു പ്രവർത്തിച്ചതിനുമാണ് താക്കീത് നൽകിയത്.

Next Story

RELATED STORIES

Share it