- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വിനോദസഞ്ചാര കേന്ദ്രങ്ങൾ സംരക്ഷിക്കുന്നതിൽ കേരളം മുന്നിൽ: കേന്ദ്ര ടൂറിസം സഹമന്ത്രി പ്രഹ്ലാദ് സിങ് പട്ടേൽ
ഗുരുവായൂർ: വിനോദസഞ്ചാര കേന്ദ്രങ്ങൾ സംരക്ഷിക്കുന്നതിൽ കേരളം മുന്നിട്ട് നിൽക്കുന്നുവെന്ന് കേന്ദ്ര ടൂറിസം വകുപ്പ് സഹമന്ത്രി പ്രഹ്ലാദ് സിങ് പട്ടേൽ പറഞ്ഞു. തീർഥാടകർക്കായി പ്രസാദ് പദ്ധതി വഴി ഗുരുവായൂർ നഗരസഭ നിർമിച്ച ടൂറിസ്റ്റ് ഫെസിലിറ്റേഷൻ സെന്റർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്തെ ടൂറിസം സ്‌പോട്ടുകൾ കണ്ടെത്തി പരിപാലിക്കുന്നതിൽ അതത് സംസ്ഥാനങ്ങൾക്ക് വലിയ പങ്കുണ്ടെന്നും മന്ത്രി പറഞ്ഞു. വൈകാതെ തന്നെ പ്രസാദ് പദ്ധതിയുടെ ഭാഗമായ ഗുരുവായൂരിലെ അമിനിറ്റി സെന്ററും മൾട്ടിലെവൽ കാർ പാർക്കിങ് സൗകര്യവും പൂർത്തിയാക്കി നാട്ടുകാർക്ക് തുറന്ന് കൊടുക്കാനാകുമെന്നും കേന്ദ്ര സഹമന്ത്രി അറിയിച്ചു.
കേന്ദ്ര ടൂറിസം വകുപ്പിന്റെ പ്രസാദ് പദ്ധതിയിൽ തൃശൂർ ജില്ലയിൽ ആദ്യം പണി പൂർത്തിയാക്കിയത് ഗുരുവായൂരിലെ ടൂറിസ്റ്റ് ഫെസിലിറ്റേഷൻ സെന്ററാണ്.
ചടങ്ങിൽ സംസ്ഥാന ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ വിശിഷ്ടാതിഥിയായി. ലക്ഷക്കണക്കിന് ഭക്തർ എത്തുന്ന തീർത്ഥാടന കേന്ദ്രമായ ഗുരുവായൂരിൽ ഈ വലിയ പദ്ധതി എത്രയും വേഗം നടപ്പിലാക്കിയത് പ്രശംസാവഹമാണെന്ന് അദ്ദേഹം പറഞ്ഞു.
ശീതീകരിച്ച ഡോർമെറ്ററി, ഭക്ഷണശാലകൾ, വിശ്രമ മുറികൾ, എടിഎം കൗണ്ടറുകൾ, ഇന്റർനെറ്റ് കഫേ, വായനശാല, കലാ പ്രദർശനത്തിനുള്ള ഹാളുകൾ, പ്രാഥമിക സൗകര്യത്തിനുള്ള സംവിധാനങ്ങൾ, സ്ത്രീകൾക്കുള്ള താമസ സൗകര്യം എന്നീ ആധുനിക സൗകര്യങ്ങളോടുകൂടിയാണ് ഫെസിറ്റേഷൻ സെന്റർ നിർമിച്ചിരിക്കുന്നത്. ഗുരുവായൂർ കിഴക്കേനട ബസ്‌സ്റ്റാൻഡിന്റെ പിറകിൽ 8.94 കോടി ചെലവിട്ടാണ് ഫെസിലിറ്റേഷൻ സെന്റർ നിർമാണം.
ടി എൻ പ്രതാപൻ എംപി, കെ വി അബ്ദുൽ ഖാദർ എം എൽ എ എന്നിവർ മുഖ്യാതിഥികളായി. ഗുരുവായൂർ നഗരസഭ ചെയർപേഴ്സൺ എം രതി, വൈസ് ചെയർമാൻ അഭിലാഷ് വി ചന്ദ്രൻ, സംസ്ഥാന ടൂറിസം സെക്രട്ടറി റാണി ജോർജ്, ടൂറിസം ഡയറക്ടർ ബാലകിരൺ, വിവിധ സ്ഥിരം സമിതി അധ്യക്ഷന്മാർ, മറ്റ് ജനപ്രതിനിധികൾ, സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ തുടങ്ങിയവർ പങ്കെടുത്തു.
RELATED STORIES
ലബ്നാനില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് ഇസ്രായേല്‍
26 Nov 2024 6:48 PM GMTസംഭല്‍ വെടിവയ്പ്: ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് അല്‍ഹാദി...
26 Nov 2024 6:06 PM GMTപാരിപ്പള്ളി മെഡിക്കല്‍ കോളജിലെ ഡോക്ടര്‍ക്കെതിരെ പീഡന ആരോപണം
26 Nov 2024 5:59 PM GMTഒരു ക്ഷേത്രത്തില്‍ അഞ്ച് തവണ മോഷണം; ഒടുവില്‍ കള്ളന് സിസിടിവി...
26 Nov 2024 5:55 PM GMTശാഹീ ജാമിഅ് മസ്ജിദ് വെടിവയ്പ്പ്: സ്വമേധയാ കേസെടുക്കാന്‍...
26 Nov 2024 5:46 PM GMTമുസ്ലിംകളുടെ വോട്ടവകാശം എടുത്തുകളയണമെന്ന് വൊക്കലിംഗ സന്ന്യാസി
26 Nov 2024 5:24 PM GMT