Latest News

തൃശൂർ കോർപ്പറേഷൻ ഭരണച്ചുമതല ജില്ലാ കലക്ടർ ഏറ്റെടുത്തു

തൃശൂർ കോർപ്പറേഷൻ ഭരണച്ചുമതല ജില്ലാ കലക്ടർ ഏറ്റെടുത്തു
X

തൃശൂർ: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഭരണകാലാവധി അവസാനിച്ചതിനെ തുടർന്ന് തൃശൂർ കോർപ്പറേഷന്റെ ഭരണച്ചുമതല ജില്ലാകലക്ടർ എസ് ഷാനവാസ് ഏറ്റെടുത്തു. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സ്വകാര്യ ആശുപത്രികളിൽ നിന്നും സ്വകാര്യ ലാബുകളിൽ നിന്നും ലഭിക്കുന്ന റിപ്പോർട്ടുകളിൽ നെഗറ്റീവ് കേസുകളുടെ കണക്കുകൾകൂടി ഉൾപ്പെടുത്തിയാൽ മൂന്ന് ശതമാനമെങ്കിലും കൊവിഡ് പോസറ്റീവിറ്റി കുറയ്ക്കാൻ കഴിയുമെന്ന് ഭരണച്ചുമതല ഏറ്റെടുത്തശേഷം നടന്ന അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി യോഗത്തിൽ കളക്ടർ പറഞ്ഞു. ഈ സാഹചര്യത്തിൽ സ്വകാര്യ ആശുപത്രികളുടെയും സ്വകാര്യ ലാബുകളുടെയും റിപ്പോർട്ട് അടിയന്തരമായി തയ്യാറാക്കാൻ കളക്ടർ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. നഗരസഭ പരിധിയിൽ സർവ്വീസ് നടത്തുന്ന ഓട്ടോ റിക്ഷകളുടെ പാർക്കിംഗ് സ്ഥലം സംബന്ധിച്ച് തീരുമാനം വേഗത്തിലാക്കുന്നതിന് ആർ.ടി.ഒയിൽ നിന്ന് റിപ്പോർട്ട് ലഭ്യമാക്കാനും നിർദ്ദേശിച്ചു. തൃശൂർ മുനിസിപ്പൽ കോർപ്പറേഷൻ സെക്രട്ടറി വിനു സി കുഞ്ഞപ്പൻ, സൂപ്രണ്ടിംഗ് എഞ്ചിനീയർ ഷൈബി ജോർജ് എന്നിവരാണ് താൽക്കാലിക ഭരണസമിതിയിലെ മറ്റ് അംഗങ്ങൾ.

Next Story

RELATED STORIES

Share it