Latest News

എസ്ഡിപിഐ സ്ഥാനാർത്ഥികളെ വിജയിപ്പിക്കുക: സോഷ്യൽ ഫോറം കൺവെൻഷൻ

എസ്ഡിപിഐ  സ്ഥാനാർത്ഥികളെ വിജയിപ്പിക്കുക: സോഷ്യൽ ഫോറം കൺവെൻഷൻ
X


ദമ്മാം: ആസന്നമായ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വിവേചനമില്ലാത്ത വികസനം എന്ന മുദ്രാവാക്യം ഉയർത്തി തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന എസ്.ഡി.പി.ഐ സ്ഥാനാർത്ഥികളെ വിജയിപ്പിക്കണമെന്ന് ഇന്ത്യൻ സോഷ്യൽ ഫോറം ദമ്മാമിൽ സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് കൺവെൻഷൻ അഭ്യർത്ഥിച്ചു. ദമ്മാം പാരഗൺ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടി ഇന്ത്യൻ സോഷ്യൽ ഫോറം സെൻട്രൽ കമ്മിറ്റി സെക്രട്ടറി നമീർ ചെറുവാടി ഉദ്ഘാടനം ചെയ്തു. കോവിഡ് മഹാമാരി കാലഘട്ടത്തിൽ പ്രവാസികൾ‌ നേരിട്ട നിരവധി പ്രശ്നങ്ങളിൽ ഇന്ത്യൻ സോഷ്യൽ ഫോറത്തിന്റെയും എസ്.ഡി.പി.ഐയുടെയും ഇടപെടലും, പ്രവാസികളുടെ വിഷയത്തിൽ സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായ അലംഭാവത്തിനെതിരെ നടത്തിയ ശക്തമായ പ്രക്ഷോഭങ്ങളും പ്രവാസി സമൂഹം മറന്നിട്ടില്ല. അത് കൊണ്ട് തന്നെ പ്രവാസി സമൂഹത്തിൽ നിന്നും ഈ ഒരു ഘട്ടത്തിൽ അകമഴിഞ്ഞ പിന്തുണയും സഹകരണവും എസ്.ഡി.പി.ഐ പ്രതീക്ഷിക്കുന്നുണ്ടെന്ന് നമീർ ചെറുവാടി പറഞ്ഞു. പരിപാടിയിൽ സോഷ്യൽ ഫോറം ദമ്മാം ബ്ലോക്ക് പ്രസിഡന്റ് മൻസൂർ ആലം കോട് അധ്യക്ഷത വഹിച്ചു. കഴിഞ്ഞ അഞ്ചു വർഷക്കാലം നമ്മുടെ വാർഡുകൾ ഭരിച്ച പ്രദേശത്തെ ജന പ്രതിനിധികൾ ഗവൺമെന്റിൽ നിന്നും ലഭിക്കേണ്ട അർഹതപ്പെട്ട എല്ലാവിധ ആനുകൂല്യങ്ങളും പദ്ധതികളും നേടിത്തരുന്നതിലും ഫണ്ടുകൾ ഫലപ്രഫദമായി വിനിയോഗിക്കുന്നതിലും എത്രമാത്രം കാര്യക്ഷമത കാണിച്ചിരുന്നു എന്ന് പോളിങ്ങ് ബൂത്തിലേക്ക് പോകും മുൻപ് നാം പരിശോധിക്കണമെന്ന് മുഖ്യ പ്രഭാഷണം നടത്തിയ സിറാജുദ്ദീൻ വെഞ്ഞാറമൂട് ഓർമ്മിപ്പിച്ചു.കഴിഞ്ഞ അഞ്ചു വർഷത്തെ ഭരണകാലയളവിൽ രാഷ്‌ടീയ-ജാതി-മത വ്യത്യാസവുമില്ലാതെ അർഹതപ്പെട്ട മുഴുവൻ ആളുകൾക്കും ആനുകൂല്യങ്ങൾ എത്തിക്കുന്നതിൽ എസ്.ഡി.പി.ഐ പ്രധിനിധികളുള്ള 49 ഓളം വാർഡുകളിൽ കാണിച്ചിട്ടുള്ള ജാഗ്രത വരുന്ന തിരഞ്ഞെടുപ്പിൽ സോഷ്യൽ ഡമോക്രാറ്റിക്ക് പാർട്ടിയുടെ വൻ മുന്നേറ്റത്തിന് കാരണമാകും. രാഷ്ട്രീയ പ്രവർത്തനം ഉപജീവനത്തിനുള്ള മാർഗമാക്കാതെ ജീവകാരുണ്യ മേഖലയിലെ എസ്.ഡി.പി.ഐയുടെ പ്രവർത്തനങ്ങൾക്ക് ഇന്ത്യൻ സോഷ്യൽ ഫോറത്തിന്റെ പരിപൂർണ്ണ പിന്തുണയും സഹകരണവും നൽകാനും തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിൽ എസ്.ഡി.പി.ഐ സ്ഥാനാർത്ഥികളുടെ വിജയത്തിനായി എല്ലാ അർത്ഥത്തിലും നമ്മൾ രംഗത്തിറങ്ങണമെന്നും തിരഞ്ഞെടുപ്പ് കൺവെൻഷൻ ആഹ്വാനം ചെയ്തു. പ്രോഗ്രാം കൺവീനർ അഹമ്മദ് യൂസുഫ്, ഖത്തീഫ് ബ്ലോക്ക് പ്രസിഡന്റ് ഷാഫി വെട്ടം സംസാരിച്ചു. ഷെരീഫ് കുറ്റിപ്പുറം, അഫ്‌നാസ് കണ്ണൂർ, ഷാജഹാൻ കൊല്ലം, നാസർ പൂക്കോട്ടൂർ, ഷംനാദ് കൊല്ലം, മിർഷാദ് വെഞ്ഞാറമൂട്, റഹീസ് കടവിൽ നേതൃത്വം നൽകി.

Next Story

RELATED STORIES

Share it