Latest News

മാധ്യമ പ്രവര്‍ത്തകന്‍ ചെറിയാന്‍ കിടങ്ങന്നൂരിനു സോഷ്യല്‍ ഫോറം യാത്രയയപ്പ് നല്‍കി

മാധ്യമ പ്രവര്‍ത്തകന്‍ ചെറിയാന്‍ കിടങ്ങന്നൂരിനു സോഷ്യല്‍ ഫോറം യാത്രയയപ്പ് നല്‍കി
X

ദമ്മാം: ദമ്മാമിലെ മാധ്യമ പ്രവര്‍ത്തകനും മംഗളം ദിനപത്രം സൗദി കറസ്‌പോണ്ടന്റുമായ ചെറിയാന്‍ കിടങ്ങന്നൂരിനു ഇന്ത്യന്‍ സോഷ്യല്‍ ഫോറം ദമ്മാം കേരള സ്‌റ്റേറ്റ് കമ്മിറ്റി യാത്രയയപ്പ് നല്‍കി. ദമ്മാം റോയല്‍ മലബാര്‍ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി നമീര്‍ ചെറുവാടി അധ്യക്ഷത വഹിച്ചു.


നാട്ടിലും പ്രവാസ ലോകത്തുമായി കലാസംസ്‌ക്കാരിക മേഖലകളില്‍ തന്റെ കഴിവുകള്‍ പ്രയോചനപ്പെടുത്തിയിട്ടുള്ള പത്തനംതിട്ട കിടങ്ങന്നൂര്‍ സ്വദേശിയായ ചെറിയാന്‍ രാഷ്ട്രീയ സാമൂഹ്യ രംഗത്തുള്ള നിരവധി പ്രമുഖരുമായും അടുത്ത ബന്ധം പുലര്‍ത്തുകയും തന്റെ എഴുത്തിലൂടെ അവരെ പരിചയപ്പെടുത്തിയിട്ടുണ്ടെന്നും യാത്രയയപ്പ് ചടങ്ങില്‍ സംസാരിച്ചവര്‍ അനുസ്മരിച്ചു.

പരിപാടിയില്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോറം ദമ്മാം കേരള സ്‌റ്റേറ്റ് മീഡിയ ഇന്‍ചാര്‍ജ് അഹമ്മദ് യൂസുഫ്, ഫോറം സെന്‍ട്രല്‍ കമ്മിറ്റി അംഗം അബ്ദുല്‍ സലാം മാസ്റ്റര്‍, ഫ്രറ്റേണിറ്റി ഫോറം സൗദി സോണല്‍ പ്രസിഡന്റ് മൂസക്കുട്ടി കുന്നേക്കാടന്‍, കുഞ്ഞിക്കോയ താനൂര്‍,

ദമ്മാം മീഡിയ ഫോറം പ്രസിഡന്റ് സാജിദ് ആറാട്ടുപുഴ (മാധ്യമം), ജനറല്‍ സെക്രട്ടറി സിറാജുദീന്‍ വെഞ്ഞാറമൂട് (തേജസ് ന്യൂസ്), പി.ടി.അലവി (ജീവന്‍ ടിവി), നൗഷാദ് ഇരിക്കൂര്‍ (മീഡിയ വണ്‍), ലുഖ്മാന്‍ വിളത്തൂര്‍ (മനോരമ), സുബൈര്‍ ഉദിനൂര്‍ (24 ന്യൂസ്), റഫീഖ് ചെംബോത്തറ (സിറാജ്) സംസാരിച്ചു. ഇന്ത്യന്‍ സോഷ്യല്‍ ഫോറം ദമ്മാം കേരള സ്‌റ്റേറ്റ് പ്രസിഡന്റ് മന്‍സൂര്‍ എടക്കാട്, ജനറല്‍ സെക്രട്ടറി മുബാറക് പൊയില്‍തൊടി, സെക്രട്ടറി അന്‍സാര്‍ കോട്ടയം, ഫ്രറ്റേണിറ്റി ഫോറം ദമ്മാം ചാപ്റ്റര്‍ സെക്രട്ടറി നസീര്‍ ആലുവ, സുബൈര്‍ നാറാത്ത്, നസീബ് പത്തനാപുരം, റഹീം വടകര സംബന്ധിച്ചു.

ചെറിയാന്‍ കിടങ്ങന്നൂരിനുള്ള സോഷ്യല്‍ ഫോറത്തിന്റെ ഉപഹാരം മൂസക്കുട്ടി കുന്നേക്കാടന്‍ കൈമാറി. യാത്രയയപ്പിനു ചെറിയാന്‍ കിടങ്ങന്നൂര്‍ നന്ദി പ്രകാശിപ്പിച്ചു കൊണ്ട് സംസാരിച്ചു.

Next Story

RELATED STORIES

Share it