Latest News

ജിദ്ദയില്‍ മരണപ്പെട്ട മാട്ടായി സുലൈമാന്റെ മൃതദേഹം ഖബറടക്കി

ജിദ്ദയില്‍ മരണപ്പെട്ട മാട്ടായി സുലൈമാന്റെ മൃതദേഹം ഖബറടക്കി
X

ജിദ്ദ: കഴിഞ്ഞ ദിവസം ജിദ്ദ മക്രോണയില്‍ താമസസ്ഥലത്തു വെച്ച് ഹൃദയസ്തംഭനം മൂലം മരണപ്പെട്ട മലപ്പുറം എടക്കര തണ്ണിക്കടവ് പരേതനായ മാട്ടായി സൈദലവി ഹാജിയുടെ മകന്‍ മാട്ടായി സുലൈമാന്‍ (അബ്ദുസ്സലാം) എന്ന ബാപ്പുട്ടിയുടെ (58) മൃതദേഹം ജിദ്ദയില്‍ മറവു ചെയ്തു. 35 വര്‍ഷത്തോളമായി പ്രവാസ ജീവിതം നയിച്ചു വരുന്ന സുലൈമാന്‍ ടാക്‌സി ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. സുഹൃത്തുക്കളൊന്നിച്ച് താമസിച്ചു വരുന്നതിനിടെ ഹൃദയാഘാതം മൂലമാണ് മരണപ്പെട്ടത്. ദേഹാസ്വാസ്ഥ്യം മൂലം റൂമില്‍ വിശ്രമിക്കുയായിരുന്ന സുലൈമാനെ സുഹൃത്തുക്കള്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചപ്പോള്‍ മറുപടി ലഭിക്കാതിരുന്നതിനാല്‍ മുറി തുറന്നു നോക്കിയപ്പോള്‍ ചലനമറ്റു കിടക്കുന്ന അവസ്ഥയിലായിരുന്നു. ഉടനെ സൗദി ആരോഗ്യ വിഭാഗത്തെ അറിയിച്ചതിനെ തുടര്‍ന്ന് അധികൃതരെത്തി പരിശോധിച്ചു മരണം ഉറപ്പുവരുത്തി കിംഗ് ഫഹദ് ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം റുവൈസ് മഖ്ബറയില്‍ മറവു ചെയ്തു. ഖബറടക്കച്ചടങ്ങില്‍ ടാക്‌സി കൂട്ടായ്മയിലെ സുഹൃത്തുക്കളും ബന്ധുക്കളുമടക്കം നിരവധി പേര്‍ സന്നിഹിതരായിരുന്നു. മാതാവ് സഫിയ. ഭാര്യ റംലത്ത്. മക്കള്‍: റംഷീദ, മുഹമ്മദ് റാസി, മുഹമ്മദ് റഷാദ്, ഫാത്തിമ റൈഫ, ഫാത്തിമ റൈദ. മരുമകന്‍: മുഹമ്മദലി.

മരണവിവരമറിഞ്ഞു ഖമീസ്മുഷൈത്തില്‍ നിന്നും സഹോദരന്‍ അബ്ദുല്‍ ഗഫൂര്‍ സ്ഥലത്തെത്തിയിരുന്നു. സൗദിയില്‍ ജോലി ചെയ്തിരുന്ന മറ്റു സഹോദരന്മാരായ ഷറഫുദ്ദീന്‍, അഷ്‌റഫ് എന്നിവര്‍ അവധിയില്‍ നാട്ടിലാണ്. രേഖകള്‍ സംബന്ധമായ നടപടിക്രമങ്ങള്‍ക്കും മറ്റും പിതൃസഹോദര പുത്രന്മാരായ നൗഷാദ്, ഫൈസല്‍ എന്നിവരും ഇന്ത്യന്‍ സോഷ്യല്‍ ഫോറം വെല്‍ഫെയര്‍ വളണ്ടിയര്‍മാരായ ഹസൈനാര്‍ മാരായമംഗലം ഷിബു ഗുഡല്ലൂര്‍, സാമൂഹ്യ പ്രവര്‍ത്തകന്‍ നൗഷാദ് മമ്പാട് എന്നിവര്‍ രംഗത്തുണ്ടായിരുന്നു.

Next Story

RELATED STORIES

Share it