Latest News

കൗണ്ടിംഗ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥർക്ക് ആന്റിജൻ ടെസ്റ്റ് നടത്താൻ സൗകര്യം

കൗണ്ടിംഗ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥർക്ക് ആന്റിജൻ ടെസ്റ്റ് നടത്താൻ സൗകര്യം
X

കോഴിക്കോട്: തെരഞ്ഞെടുപ്പ് കൗണ്ടിംഗ് ഡ്യൂട്ടിയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് ആന്റിജൻ ടെസ്റ്റ് നടത്തുന്നതിന് 12 കേന്ദ്രങ്ങളിൽ സൗകര്യമേർപ്പെടുത്തിയാതായി ജില്ലാമെഡിക്കൽ ഓഫീസർ അറിയിച്ചു. വടകര ജില്ലാ ആശുപത്രിയിൽ 500 പേർക്ക് ടെസ്റ്റ് നടത്താം. കുറ്റ്യാടി താലൂക്ക് ആശുപത്രി - 300, നാദാപുരം താലൂക്ക് ആശുപത്രി - 300, കൊയിലാണ്ടി താലൂക്ക് ആശുപത്രി - 400, പേരാമ്പ്ര താലൂക്ക് ആശുപത്രി - 350, ബാലുശ്ശേരി താലൂക്ക് ആശുപത്രി - 400, പുതിയാപ്പ പ്രാഥമികാരോഗ്യകേന്ദ്രം - 300, മലബാർ ക്രിസ്ത്യൻ കോളേജ് - 800, ബേപ്പൂർ കുടുംബാരോഗ്യ കേന്ദ്രം -400, കുന്നമംഗലം കുടുംബാരോഗ്യകേന്ദ്രം - 400, കൊടുവള്ളി സാമൂഹ്യ ആരോഗ്യ കേന്ദ്രം - 300, തിരുവമ്പാടി കുടുംബാരോഗ്യകേന്ദ്രം - 350 എന്നിങ്ങനെ 4800 പേർക്ക് ടെസ്റ്റ് നടത്താനുള്ള സൗകര്യമാണ് ഉള്ളത്.

Next Story

RELATED STORIES

Share it