Sub Lead

ആധാര്‍ ജനന തീയ്യതിക്കുളള തെളിവല്ല: സുപ്രിംകോടതി

ആധാര്‍കാര്‍ഡ് ജനനതീയ്യതി ഉറപ്പുവരുത്താനുള്ളതല്ലെന്ന് ആധാര്‍ കാര്‍ഡിന്റെ ഏജന്‍സിയായ യുഐഡിഎഐ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

ആധാര്‍ ജനന തീയ്യതിക്കുളള തെളിവല്ല: സുപ്രിംകോടതി
X

ന്യൂഡല്‍ഹി: ആധാര്‍ കാര്‍ഡ് ജനനതീയ്യതി സ്ഥിരീകരിക്കാനുള്ള തെളിവായി ഉപയോഗിക്കരുതെന്ന് സുപ്രിംകോടതി. ഒരു വാഹനാപകട കേസില്‍ മരിച്ചയാളുടെ പ്രായം ആധാര്‍കാര്‍ഡ് ഉപയോഗിച്ച് സ്ഥിരീകരിച്ച് നഷ്ടപരിഹാരം നല്‍കിയ ഹൈക്കോടതി വിധി റദ്ദാക്കിയാണ് ഉത്തരവ്. ബാലനീതി നിയമപ്രകാരം ബലവത്തായ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റോ മറ്റോ ആണ് ജനനതീയ്യതി സ്ഥിരീകരിക്കാന്‍ ഉപയോഗിക്കേണ്ടതെന്നും ജസ്റ്റിസുമാരായ സഞ്ജയ് കരോള്‍, ഉജ്ജല്‍ ഭുയാന്‍ എന്നിവരടങ്ങിയ ബെഞ്ചിന്റെ വിധി പറയുന്നു.

വാഹനാപകടത്തില്‍ മരിച്ചയാളുടെ പ്രായം കണക്കാക്കി നഷ്ടപരിഹാരം ഉറപ്പുവരുത്തുന്ന സംവിധാനത്തില്‍ ആധാര്‍കാര്‍ഡ് ഉപയോഗിക്കുന്നത് ശരിയല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ആധാര്‍കാര്‍ഡ് ജനനതീയ്യതി ഉറപ്പുവരുത്താനുള്ളതല്ലെന്ന് ആധാര്‍ കാര്‍ഡിന്റെ ഏജന്‍സിയായ യുഐഡിഎഐ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതിനാല്‍ ആധാര്‍കാര്‍ഡ് ഇത്തരം കാര്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പാടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

Next Story

RELATED STORIES

Share it