- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കേരളത്തിലേത് മഹാ പ്രളയങ്ങളെ അതിജീവിച്ച വികസന പ്രവര്‍ത്തനങ്ങള്‍: മന്ത്രി അഡ്വ. കെ രാജന്‍
തൃശൂര്‍: കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്ന വികസനപ്രവര്‍ത്തനങ്ങള്‍ ഓരോന്നും മഹാപ്രളയങ്ങളെ അതിജീവിച്ചവയാണെന്ന് റവന്യൂ മന്ത്രി അഡ്വ. കെ രാജന്‍. എറിയാട് പഞ്ചായത്തിലെ അഴീക്കോട് ലൈറ്റ് ഹൗസ് പാലം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. അധികാരത്തിലേറുമ്പോള്‍ പ്രഖ്യാപിച്ച 134 കാര്യങ്ങളും സമയബന്ധിതമായി പൂര്‍ത്തീകരിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടു പോകുന്നത്. ജനങ്ങളുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബന്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇ ടി ടൈസണ്‍ മാസ്റ്റര്‍ എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും 99 ലക്ഷം വിനിയോഗിച്ച് 2019 ഫെബ്രുവരിയിലാണ് പാലത്തിന്റെ നിര്‍മാണം ആരംഭിച്ചത്. സംസ്ഥാനത്ത് തന്നെ ഏറ്റവും വേഗതയില്‍ നിര്‍മിച്ച പാലമാണ് ഇത്. 22 മീറ്റര്‍ നീളവും 4.5 മീറ്റര്‍ വീതിയുമുണ്ട്.
പാലം നിര്‍മാണത്തിന് ഏകദേശം ഒന്നര കോടി രൂപയുടെ ചെലവാണ് പ്രതീക്ഷിച്ചിരുന്നത്. ഒരു കോടിയില്‍ കൂടുതലുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാരിന്റെ പ്രത്യേക അനുമതി വേണ്ടിവരും എന്നതിനാലാണ് അപ്രോച്ച് റോഡിനും പാലത്തിന്റെ കൈവരിക്കുമായി 68 ലക്ഷം രൂപയും പാലം നിര്‍മാണത്തിന് 99 ലക്ഷം രൂപയും എസ്റ്റിമേറ്റ് തയ്യാറാക്കിയത്. രണ്ടര വര്‍ഷം കൊണ്ട് നിര്‍മാണം പൂര്‍ത്തീകരിച്ച പാലം പ്രദേശവാസികളുടെ ചിരകാല സ്വപ്നമായിരുന്നു. എറിയാട് പഞ്ചായത്തിലെ ബ്ലാങ്ങാച്ചാല്‍-അറപ്പത്തോടിന് കുറുകെയാണു ലൈറ്റ് ഹൗസ് പാലം. പഴയ പാലം തകര്‍ന്നു 16 വര്‍ഷത്തിന് ശേഷമാണ് പുതിയ പാലത്തിന് നിര്‍മാണാനുമതി ലഭിച്ചത്. പാലം യാഥാര്‍ഥ്യമായതോടെ അഴീക്കോട് മുനക്കല്‍ മുസിരിസ് ബീച്ചിലേക്ക് വേഗത്തില്‍ എത്താന്‍ സാധിക്കും. കടപ്പുറത്തെ മുഹ്‌യുദ്ദീന്‍ പള്ളി പരിസരത്തെ കുടുംബങ്ങളുടെ യാത്രാ മാര്‍ഗമാണ് പാലം.
ഇ ടി ടൈസണ്‍ മാസ്റ്റര്‍ എംഎല്‍എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ജോജി പോള്‍ കാഞ്ഞൂത്തറ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റര്‍ മുഖ്യാഥിതിയായി. എറിയാട് പഞ്ചായത്ത് പ്രസിഡന്റ് കെ പി രാജന്‍, വൈസ് പ്രസിഡന്റ് പ്രസീന റാഫി, ജില്ലാ പഞ്ചായത്ത് അംഗം സുഗത ശശിധരന്‍, പഞ്ചായത്ത് അംഗങ്ങളായ പി കെ അസീം, അംബിക ശിവപ്രിയന്‍, നജ്മല്‍ ഷക്കീര്‍, കെ എം സാദത്ത്, വി ബി പ്രവീണ്‍, പി എ താജു എന്നിവര്‍ പങ്കെടുത്തു.
RELATED STORIES
വളപട്ടണം കവര്‍ച്ച; പോലിസ് നായ മണം പിടിച്ചെത്തിയത് റെയില്‍വേ...
25 Nov 2024 10:12 AM GMTഇസ്രായേലിനുള്ള തിരിച്ചടി ഉടന്‍ ഉണ്ടാകുമെന്ന് ഇറാന് പരമോന്നത...
25 Nov 2024 9:55 AM GMTസംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ്; പവന്റെ വില 800 രൂപ കുറഞ്ഞ് 57,600...
25 Nov 2024 9:01 AM GMTബിജെപിക്ക് ഓക്സിജന്‍ നല്കി വിജയത്തിലേക്കെത്തിച്ചത് വി ഡി സതീശന്: പി ...
25 Nov 2024 8:41 AM GMTസംസ്ഥാനത്തെ അന്തരീക്ഷം തകര്‍ത്തത് യുപി സര്‍ക്കാര്‍ തന്നെ: സംഭാല്‍...
25 Nov 2024 7:46 AM GMT2026 ല്‍ ബിജെപി പാലക്കാട് പിടിക്കും; കെ സുരേന്ദ്രന്റെ രാജിസന്നദ്ധ...
25 Nov 2024 7:02 AM GMT