Latest News

കൊടുങ്ങല്ലൂര്‍ തീരദേശത്ത് വെള്ളക്കെട്ട് രൂക്ഷം; ക്യാംപുകളില്‍ 26 കുടുംബങ്ങള്‍

കൊടുങ്ങല്ലൂര്‍ തീരദേശത്ത് വെള്ളക്കെട്ട് രൂക്ഷം; ക്യാംപുകളില്‍ 26 കുടുംബങ്ങള്‍
X

കൊടുങ്ങല്ലൂര്‍: കൊടുങ്ങല്ലൂരിന്റെ തീരദേശം ഞായറാഴ്ച്ച പെയ്ത കനത്ത മഴയോടെ വെള്ളക്കെട്ടില്‍. കനോലി കനാലില്‍ ജലനിരപ്പ് ഉയര്‍ന്ന് കരകവിഞ്ഞതോടെ വെള്ളക്കെട്ട് രൂക്ഷമായി. തിങ്കളാഴ്ച്ച രാവിലെ മുതല്‍ മഴ കുറഞ്ഞെങ്കിലും കനോലി കനാലില്‍ വെള്ളമുയരുന്നുണ്ട്. പുഴയോട് ചേര്‍ന്ന പ്രദേശങ്ങള്‍ ഇപ്പോഴും വെള്ളക്കെട്ടിലാണ്. എടത്തിരുത്തി സിറാജ് നഗര്‍, ചെന്ത്രാപ്പിന്നി ഈസ്റ്റ്, കോഴിത്തുമ്പ്, മധുരംപുള്ളി, കാക്കാത്തിരുത്തി എല്‍.ബി.എസ് കോളനി, പാലിയം ചിറ എന്നിവിടങ്ങളിലെല്ലാം വെള്ളക്കെട്ട് രൂക്ഷമാണ്.

എടത്തിരുത്തി, കയ്പമംഗലം പഞ്ചായത്തിലെ ഈ പ്രദേശത്ത് താമസിക്കുന്നവര്‍ ദുരിതാശ്വാസ ക്യാംപിലേക്ക് മാറി. നിലവില്‍ 26 കുടുംബങ്ങളാണ് ക്യാമ്പിലുള്ളത്. ഇതില്‍ 19 പുരുഷന്മാര്‍, 36 സ്ത്രീകള്‍, 9 കുട്ടികള്‍ എന്നിങ്ങനെ 64 പേരാണുള്ളത്.

ചെന്ത്രാപ്പിന്നി ഹയര്‍ സെക്കന്ററി സ്‌കൂളിലെ ക്യാമ്പില്‍ 18 കുടുംബങ്ങളില്‍ നിന്നായി 48 പേരുണ്ട്. 16 പുരുഷന്മാരും 27 സ്ത്രീകളും അഞ്ച് കുട്ടികളും. കയ്പമംഗലം കാക്കാത്തിരുത്തി മദ്രസയില്‍ 8 കുടുംബങ്ങളില്‍ നിന്നായി 16 പേരുണ്ട്. മൂന്ന് പുരുഷന്മാരും 9 സ്ത്രീകളും നാല് കുട്ടികളും. ക്യാമ്പിലുള്ളവര്‍ക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് കൊടുങ്ങല്ലൂര്‍ തഹസില്‍ദാര്‍ കെ.രേവ പറഞ്ഞു.

Next Story

RELATED STORIES

Share it