- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഒന്‍പതുകാരിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസ് ഒതുക്കി: ഡിവൈഎസ്പിയെ സസ്‌പെന്റ് ചെയ്തു
2015ല്‍ ഒന്‍പതുവയസുള്ള കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് ഡിവൈഎസ്പി ആര്‍ മനോജ് കുമാര്‍ പണം വാങ്ങി പ്രതികളെ രക്ഷിക്കാന്‍ ശ്രമിച്ചത്.
തിരുവനന്തപുരം: ഒന്‍പതുവയസുകാരി ലൈംഗിക പീഡനത്തിന് ഇരയായ പോക്‌സോ കേസ് അട്ടിമറിച്ചുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് പാലക്കാട് ജില്ലാ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ ഡിവൈഎസ്പി ആര്‍ മനോജ് കുമാറിനെ സസ്‌പെന്‍ഡ് ചെയ്തു. സാമ്പത്തിക നേട്ടത്തിനായി കേസന്വേഷണത്തില്‍ ബോധപൂര്‍വം ഗുരുതരമായ വീഴ്ച വരുത്തിയെന്ന പാലക്കാട് ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
2015ല്‍ ഒന്‍പതുവയസുള്ള കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് ഡിവൈഎസ്പി ആര്‍ മനോജ് കുമാര്‍ പണം വാങ്ങി പ്രതികളെ രക്ഷിക്കാന്‍ ശ്രമിച്ചത്. കല്ലടിക്കോട് പൊലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത പോക്‌സോ കേസുമായി ബന്ധപ്പെട്ടായിരുന്നു ഇടപെടല്‍. അന്ന് മണ്ണാര്‍ക്കാട് പൊലീസ് സ്‌റ്റേഷനിലെ ഇന്‍സ്‌പെക്ടറായിരുന്നു മനോജ് കുമാര്‍. പീഡനം സംബന്ധിച്ച് 2015 ഒക്ടോബര്‍ 29നാണ് അരിപ്പയിലെ സ്‌കൂള്‍ അധികൃതര്‍ പരാതി നല്‍കിയത്. കേസില്‍ രണ്ട് പ്രതികളാണുണ്ടായിരുന്നത്.
തെളിവുകള്‍ ശേഖരിക്കാതെ പ്രതിയെ രക്ഷപ്പെടുത്താനും അതുവഴി സാമ്പത്തിക നേട്ടമുണ്ടാക്കാനും മനോജ് കുമാര്‍ ശ്രമിച്ചു. കൈക്കൂലി വാങ്ങി പ്രതിയെ കേസില്‍ നിന്ന് രക്ഷിക്കാനും ഇരയ്ക്ക് നീതി നിഷേധിക്കാനുമുള്ള ബോധപൂര്‍വമായ ശ്രമമാണുണ്ടായതെന്നും ജില്ലാ പൊലീസ് മേധാവി ഡിജിപിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന പൊലീസ് മേധാവി ശക്തമായ നടപടിക്ക് ശുപാര്‍ശ ചെയ്ത് ആഭ്യന്തരവകുപ്പിന് വിടുകയായിരുന്നു. വാക്കാല്‍ വിശദീകരണം ചോദിക്കാന്‍ ഉദ്യോഗസ്ഥനെ നിയോഗിക്കാന്‍ ഡിജിപിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
രണ്ട് പ്രതികള്‍ പല ദിവസങ്ങളിലാണ് കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചത്. എന്നാല്‍ അന്വേഷണ ഉദ്യോഗസ്ഥനായ മനോജ് കുമാര്‍, ഒരു കേസ് മാത്രമാണ് രജിസ്റ്റര്‍ ചെയ്തത്. രണ്ടാം പ്രതിക്കെതിരെ പ്രത്യേകം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയോ പ്രത്യേക റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കുകയോ ചെയ്തില്ലെന്ന് പാലക്കാട് ജില്ലാ പൊലീസ് മേധാവി നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. മലപ്പുറം ജില്ലയില്‍ നിന്നുള്ളവരായിരുന്നു കേസിലെ പ്രതികള്‍. എന്നാല്‍ ഇവര്‍ എങ്ങനെ ഇരയുടെ പാലക്കാട്ടെ വീട്ടിലെത്തി എന്നത് സംബന്ധിച്ച് ഒരു വിവരവും എഫ്‌ഐആറില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. ഇതിന്റെ പേരില്‍ കോടതിയില്‍ നിന്നുള്ള വിമര്‍ശനത്തില്‍ നിന്ന് സ്വയം രക്ഷപ്പെടാനും മുതിര്‍ന്ന ഉദ്യോഗസ്ഥരെ കരുവാക്കാനും ക്രിമനല്‍ ബുദ്ധിയോടെ പ്രവര്‍ത്തിച്ചുവെന്നാണ് കണ്ടെത്തല്‍.
RELATED STORIES
ക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ വി എച്ച് പി നടപടിക്കെതിരേ ...
22 Dec 2024 2:52 PM GMTഡിവൈഎഫ്ഐ മുന്‍ നേതാവ് ബിജെപിയിലേക്ക്
18 Dec 2024 9:28 AM GMTപനയംപാടം അപകടം; ലോറി ഡ്രൈവര്‍മാരുടെ ലൈസന്‍സ് റദ്ദാക്കും: മന്ത്രി കെ ബി ...
14 Dec 2024 11:45 AM GMTസിമന്റ് ലോറി മറിഞ്ഞ് നാല് വിദ്യാര്‍ഥികള്‍ മരിച്ച സംഭവം; പനയമ്പാടത്ത്...
12 Dec 2024 2:35 PM GMTലോറി മറിഞ്ഞ് അപകടം; മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം
12 Dec 2024 11:27 AM GMTവാളയാറില്‍ ഒരു കോടി രൂപയുമായി ബിജെപി നേതാവും ഡ്രൈവറും പിടിയില്‍
11 Dec 2024 11:46 AM GMT