- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മാളയിലെ അടച്ചുപൂട്ടിയ പട്ടികജാതി കൈത്തറി നെയ്ത്ത് സഹകരണ സംഘം കെട്ടിടം പുനഃരുദ്ധാരണത്തിന് നടപടിയായില്ല
മാളഃ മാള വലിയപറമ്പിലെ അടച്ചു പൂട്ടിയ പട്ടികജാതി കൈത്തറി നെയ്ത്ത് സഹകരണ സംഘം കെട്ടിടം പുനഃരുദ്ധാരണത്തിന് ഇനിയും നടപടികളായില്ല. പ്രവര്‍ത്തനം നിലച്ച് പതിറ്റാണ്ട് പിന്നിട്ടിട്ടും സഹകരണ വകുപ്പ് ഇവിടേക്ക് തിരിഞ്ഞ് നോക്കിയിട്ടില്ലെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. വലിയ പ്രതീക്ഷകളുമായി തുടക്കമിട്ട ഈ കേന്ദ്രം കാട് കയറി ജീര്‍ണ്ണിക്കുകയാണ്. കെട്ടിടത്തിന്റെ ഭിത്തി തകര്‍ത്ത് ആല് മരങ്ങള്‍ വളര്‍ന്നിരിക്കയാണ്.
1991 ആഗസ്റ്റ് മാസത്തിലാണ് വലിയപറമ്പില്‍ പട്ടികജാതി കൈത്തറി നെയ്ത്ത് സഹകരണ സംഘം ആരംഭിച്ചത്. നൂല് നൂല്ക്കുന്നതിന് ചര്‍ക്കകളും ചായം പൂരട്ടുന്നതിനുള്ള സംവിധാനങ്ങളും ഉള്‍പ്പടെയായിരുന്നു കേന്ദ്രം തുടങ്ങിയത്. മുണ്ട്, തോര്‍ത്ത്, പുതപ്പ് തുടങ്ങിയവയായിരുന്നു ഇവിടെ നിര്‍മ്മിച്ചിരുന്നത്. തുടക്കത്തില്‍ നല്ല നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനം പിന്നീട് നിലച്ചു. പ്രവര്‍ത്തനം തുടങ്ങി രണ്ട് വര്‍ഷം തികയുന്നതിന് മുന്‍പ് തന്നെ സംഘം അടച്ചുപൂട്ടി. സംഘത്തില്‍ 15 തറികളും അനുബന്ധ യന്ത്രസാമഗ്രികളും ഉണ്ടായിരുന്നു. കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നതോടെ മഴ നനഞ്ഞ് തറികളും യന്ത്രങ്ങളും വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ നശിച്ചു.
സംഘത്തിന് വേണ്ടി അന്ന് പത്ത് ലക്ഷം രൂപയാണ് ചെലവഴിച്ചിരുന്നത്. തറികള്‍ക്ക് വേണ്ടി മാത്രം അഞ്ച് ലക്ഷം രൂപയാണ് മുടക്കിയത്. പിന്നീട് ഈ കെട്ടിടത്തില്‍ സഹകരണ പ്രസ് ആരംഭിച്ചെങ്കിലും കാലക്രമത്തില്‍ അതും നിര്‍ത്തി.
സംഘത്തിന്റെ തുടക്കത്തില്‍ തന്നെ സാമ്പത്തിക അഴിമതി ആരോപണം ഉയര്‍ന്നിരുന്നു. ആരോപണങ്ങള്‍ സംബന്ധിച്ച് ജില്ലാ വ്യവസായ കേന്ദ്രം അന്വേഷണം തുടങ്ങിയതോടെയാണ് സംഘത്തിന്റെ പ്രവര്‍ത്തനം നിലച്ചത്. 1995 ല്‍ ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ച അന്വേഷണം എങ്ങുമെത്താതെ അവസാനിക്കുകയായിരുന്നു. പ്രാഥമികാന്വേഷണത്തില്‍ ക്രമക്കേടുകള്‍ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് 2000 ജൂലൈയില്‍ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. എന്നാല്‍ അന്വേഷണവുമായി സംഘം ഭരണസമിതി അംഗങ്ങള്‍ സഹകരിച്ചില്ലയെന്ന് ആരോപണമുണ്ട്.
ഇപ്പോള്‍ സംഘം കെട്ടിടം സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് ആര്‍ക്കും പ്രവേശിക്കാന്‍ കഴിയാത്ത വിധം കാട് കയറിയിരിക്കുകയാണ്. ഇരുപതിലധികം പേര്‍ക്ക് ജോലി ലഭിച്ചിരുന്ന പട്ടികജാതി കൈത്തറി നെയ്ത്ത് സഹകരണ സംഘം അടച്ചുപൂട്ടിയപ്പോള്‍ ദുരിതത്തിലായത് നിരവധി തൊഴിലാളികളാണ്. അഭ്യസ്ത വിദ്യരായ നൂറുകണക്കിന് യുവാക്കളും യുവതികളും തൊഴില്‍ തേടി അലയുമ്പോഴാണ് ലക്ഷക്കണക്കിന് രൂപ ചെലവഴിച്ച് സ്ഥാപിച്ച സഹകരണ സംഘം നെയ്ത്തുശാല അനാഥമായി കിടക്കുന്നത്.
സ്ഥലം കൈയ്യേറ്റത്തിനായുള്ള വഴികള്‍ തുറന്നിട്ടാണ് രണ്ട് പതിറ്റാണ്ടിലേറെയായി ഈ സ്ഥാപനം ആരോരും ശ്രദ്ധിക്കാനില്ലാതെ കിടക്കുന്നത്. കാട് പിടിച്ച് കിടക്കുന്ന പ്രദേശം ഇഴജന്തുക്കളുടെ വിഹാര കേന്ദ്രമായി മാറിയിരിക്കുകയാണ്. കെട്ടിടം പുതുക്കിപ്പണിത് തൊഴില്‍ പരിശീലന കേന്ദ്രമാക്കി മാറ്റണമെന്ന ആവശ്യം ശക്തമായുയരുകയാണ്. പൂട്ടിപ്പോയതടക്കമുള്ള വ്യവസായ കേന്ദ്രങ്ങള്‍ തുറക്കാനും നഷ്ടത്തിലായവയെ ലാഭത്തിലാക്കുകയും ചെയ്ത നിലവിലെ സര്‍ക്കാരില്‍ പ്രതീക്ഷയര്‍പ്പിക്കുകയാണ് നാട്ടുകാര്‍.
RELATED STORIES
സംഭല്‍ വെടിവയ്പ്: ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് അല്‍ഹാദി...
26 Nov 2024 6:06 PM GMTപാരിപ്പള്ളി മെഡിക്കല്‍ കോളജിലെ ഡോക്ടര്‍ക്കെതിരെ പീഡന ആരോപണം
26 Nov 2024 5:59 PM GMTഒരു ക്ഷേത്രത്തില്‍ അഞ്ച് തവണ മോഷണം; ഒടുവില്‍ കള്ളന് സിസിടിവി...
26 Nov 2024 5:55 PM GMTശാഹീ ജാമിഅ് മസ്ജിദ് വെടിവയ്പ്പ്: സ്വമേധയാ കേസെടുക്കാന്‍...
26 Nov 2024 5:46 PM GMTമുസ്ലിംകളുടെ വോട്ടവകാശം എടുത്തുകളയണമെന്ന് വൊക്കലിംഗ സന്ന്യാസി
26 Nov 2024 5:24 PM GMTഇസ്രായേൽ നശിക്കണമെന്ന് ആഗ്രഹിക്കുന്ന ജൂതന്മാർ! ആരാണ് ഹാരുദി ജൂതന്മാര് ...
26 Nov 2024 3:49 PM GMT