Latest News

അവിശ്വാസപ്രമേയം: വോട്ടെടുപ്പ് ഇനിയും നടന്നില്ല; വിമാനത്താവളത്തില്‍ ജാഗ്രതാ നിര്‍ദേശം

അവിശ്വാസപ്രമേയം: വോട്ടെടുപ്പ് ഇനിയും നടന്നില്ല; വിമാനത്താവളത്തില്‍ ജാഗ്രതാ നിര്‍ദേശം
X

ഇസ് ലാമാബാദ്: ഇന്ന് ദേശീയ അസംബ്ലിയില്‍ അവിശ്വാസ പ്രമേയത്തെ അഭിമുഖീകരിക്കുന്ന പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ തന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും നിര്‍ണായകമായ വെല്ലുവിളിയാണ് നേരിടുന്നത്. അര്‍ധരാത്രിക്കുള്ളില്‍ വോട്ടെടുപ്പ് നടന്നില്ലെങ്കില്‍ സുപ്രിം കോടതി തുറക്കാന്‍ ചീഫ് ജസ്റ്റിസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിയായ പാകിസ്താന്‍ തെഹ്‌രീകെ ഇന്‍സാഫ് പാര്‍ട്ടിക്ക് ഈ മാസം ആദ്യം നിയമസഭയില്‍ ഭൂരിപക്ഷം നഷ്ടപ്പെട്ടിരുന്നു. അവരുടെ ഏഴ് പാര്‍ലമെന്റ് അംഗങ്ങള്‍ പ്രതിപക്ഷത്തോടൊപ്പം വോട്ടുചെയ്യുമെന്ന് പ്രഖ്യാപിച്ചു. ഭരണകക്ഷിയിലെ ഒരു ഡസനിലധികം അംഗങ്ങളും സമാനമായ നിലപാടെടുത്തു.

എല്ലാ പാകിസ്താന്‍ വിമാനത്താവളങ്ങളിലും യാത്രാ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനെയും എന്‍ഒസി ഇല്ലാതെ നാട് വിടാന്‍ അനുവദിക്കില്ല.

അതിനിടയില്‍ ഇമ്രാന്‍ ഖാന്‍ കാബിനറ്റ് യോഗം വിളിച്ചു. രാജിവയ്‌ക്കേണ്ടെന്നാണ് തീരുമാനം.

Next Story

RELATED STORIES

Share it