Latest News

പണം നല്‍കിയില്ല; കൃഷി ഓഫീസില്‍ കരാറുകാരന്റെ ആത്മഹത്യ ഭീഷണി

പണത്തിന് ചെല്ലുമ്പോഴെല്ലാം ഉദ്യോഗസ്ഥര്‍ പുതിയ ഉപാധികള്‍ വെച്ച് മടക്കി അയക്കുകയായിരുന്നു.

പണം നല്‍കിയില്ല; കൃഷി ഓഫീസില്‍ കരാറുകാരന്റെ ആത്മഹത്യ ഭീഷണി
X
തൊടുപുഴ: ജോലിയുടെ പണം നല്‍കാത്തതിനെ തുടര്‍ന്ന് തൊടുപുഴ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസില്‍ കരാറുകാരന്റ ആത്മഹത്യ ഭീഷണി. വെള്ളത്തൂവല്‍ സ്വദേശി സുരേഷ് ആണ് ദേഹത്ത് മണ്ണെണ്ണ യൊഴിച്ച് കൈയ്യില്‍ ലൈറ്റര്‍ പിടിച്ച് ആത്മഹത്യ ഭീഷണി മുഴക്കിയത്.


കൃഷി വകുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കിയ ശേഷം സുരേഷ് ബില്ലുകള്‍ നല്‍കിയിരുന്നു. എന്നാല്‍ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ഈ ബില്ലുകള്‍ ദീര്‍ഘനാളായി തടഞ്ഞുവെക്കുകയായിരുന്നെന്ന് ഇദ്ദേഹം ആരോപിക്കുന്നു. മൊത്തം ഒരു കോടി രൂപയാണ് നാല് പ്രവര്‍ത്തികളിലായി സുരേഷിന് ലഭിക്കാനുള്ളത്. എട്ട് മാസം മുന്‍പാണ് പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കി ബില്ല് നല്‍കിയത്. ജില്ലാ കലക്ടര്‍ക്ക് ഉള്‍പ്പടെ പരാതി നല്‍കിട്ടും നടപടി ഇല്ലാഞ്ഞിട്ടാണ് ഇത്തരമൊരു നടപടിക്ക് തുനിഞ്ഞതെന്നാണ് ഇദ്ദേഹം പറയുന്നത്.


ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസറുടെ മുറിയില്‍ ഇദ്ദേഹം നിലയുറപ്പിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസും ഫയര്‍ ഫോഴ്‌സും എത്തി ദേഹത്ത് വെള്ളം ഒഴിച്ച ശേഷം ഇദ്ദേഹത്തെ കൃഷി ഓഫീസറുടെ മുറിയില്‍ നിന്നും നീക്കം ചെയ്തു. ഇതുമായി ബന്ധപ്പെട്ട 70 ശതമാനം പണം ഇന്നുതന്നെ കൊടുക്കാമെന്ന് പ്രന്‍സിപ്പല്‍ കൃഷി ഓഫീസര്‍ വാഗ്ദാനം ചെയ്‌തെങ്കിലും മുഴുവന്‍ പണവും നല്‍കണം എന്നാണ് ഇദ്ദേഹത്തിന്റെ ആവശ്യം. പണത്തിന് ചെല്ലുമ്പോഴെല്ലാം ഉദ്യോഗസ്ഥര്‍ പുതിയ ഉപാധികള്‍ വെച്ച് മടക്കി അയക്കുകയായിരുന്നു.




Next Story

RELATED STORIES

Share it