Latest News

വിധി കേള്‍ക്കാന്‍ കോടതിയിലേക്കില്ല; ആര്‍ജി കര്‍ ബലാല്‍സംഗ കൊലപാതക കേസില്‍ ഇരയുടെ പിതാവ്

വിധി കേള്‍ക്കാന്‍ കോടതിയിലേക്കില്ല; ആര്‍ജി കര്‍ ബലാല്‍സംഗ കൊലപാതക കേസില്‍ ഇരയുടെ പിതാവ്
X

കൊല്‍ക്കത്ത: ആര്‍ജി കര്‍ ബലാല്‍സംഗ കൊലപാതക കേസിന്റെ വിധി ഇന്ന് സീല്‍ദാ കോടതിയില്‍. വിധി കേള്‍ക്കാന്‍ കോടതിയില്‍ പോകേണ്ടെന്ന് തങ്ങളുടെ അഭിഭാഷകനും സിബിഐയും പറഞ്ഞതായി ഇരയുടെ പിതാവ് പറഞ്ഞു. 'സമീപത്തെ കോടതി നടപടികളെക്കുറിച്ച് എനിക്കറിയില്ല.സിബിഐ എന്നെ ഒരിടത്തും വിളിച്ചിട്ടില്ല, അവര്‍ ഒന്നോ രണ്ടോ തവണ ഞങ്ങളുടെ വസതിയില്‍ വന്നിരുന്നു, എന്നാല്‍ ഞങ്ങള്‍ അവരോട് അന്വേഷണത്തെക്കുറിച്ച് ചോദിക്കുമ്പോഴെല്ലാം, അത് നടന്നുകൊണ്ടിരിക്കുകയാണെന്ന് അവര്‍ എപ്പോഴും പറയാറുണ്ടായിരുന്നു,' അദ്ദേഹം പറഞ്ഞു.

തന്റെ മകളുടെ കഴുത്തില്‍ കടിയേറ്റതായുള്ള പാടുണ്ടെന്നും പിതാവ് പറഞ്ഞു, എന്നാല്‍ അവിടെ നിന്ന് സ്രവം ശേഖരിച്ചിട്ടില്ലെന്നും പോസ്റ്റ്മോര്‍ട്ടം റിപോര്‍ട്ടില്‍ കൃത്യമായ തെളിവുകളില്ലെന്നും അദ്ദേഹം പറഞ്ഞു. സിബിഐ കാര്യമായി ശ്രമിക്കുന്നില്ല, ഇതില്‍ മറ്റൊരാള്‍ക്ക് പങ്കുണ്ട്. ഡിഎന്‍എ റിപോര്‍ട്ടില്‍ 4 പുരുഷന്മാരും 2 സ്ത്രീകളും അവിടെ ഉണ്ടായിരുന്നതായി കാണാം. ഇതില്‍ ഉള്‍പ്പെട്ട എല്ലാവരെയും ശിക്ഷിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

2024 ഓഗസ്റ്റ് 9നാണ് കൊല്‍ക്കത്തയിലെ ആര്‍ജി കര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ സെമിനാര്‍ ഹാളില്‍ 31 കാരനായ ട്രെയിനി ഡോക്ടറെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ട്രെയിനി ഡോക്ടറെ ബലാല്‍സംഗത്തിന് ശേഷം കൊലപ്പെടുത്തിയെന്നാണ് കേസ്. കേസില്‍ പോലിസ് പിറ്റേ ദിവസം തന്നെ സഞ്ജയ് റോയ് എന്നയാളെ അറസ്റ്റ് ചെയ്തിരുന്നു.

Next Story

RELATED STORIES

Share it