Latest News

ഓട്ടോറിക്ഷാ ഡ്രൈവര്‍ കുഴഞ്ഞ് വീണ് മരിച്ചു

ഓട്ടോറിക്ഷാ ഡ്രൈവര്‍ കുഴഞ്ഞ് വീണ് മരിച്ചു
X

മാള: ഓട്ടോറിക്ഷാ ഡ്രൈവര്‍ കുഴഞ്ഞ് വീണ് മരിച്ചു. മാള പഞ്ചായത്ത് ബസ്സ് സ്റ്റാന്റിന് മുന്നിലെ ഓട്ടോ സ്റ്റാന്റില്‍ ഓട്ടോറിക്ഷ ഓടിച്ചിരുന്ന വട്ടക്കോട്ട പുലിക്കുന്നത്ത് പള്ളിപ്പാടന്‍ ബൈജു (48) വാണ് മരിച്ചത്. മാളയില്‍ നിന്നും ഓട്ടം പോയി തിരികെ വരുമ്പോള്‍ മാള ഗ്രാമപഞ്ചായത്ത് ഓഫിസിന് മുന്നിലെത്തിയപ്പോള്‍ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടനെ കൊടുങ്ങല്ലൂര്‍ താലൂക്കാശുപത്രിയിലേക്ക് എത്തിച്ചെങ്കിലും അവിടെയെത്തുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഭാര്യ: ബിബിത(ആശാ പ്രവര്‍ത്തക). മകള്‍: അനാമിക. മാതാവ്: ചന്ദ്രു. സഹോദരങ്ങള്‍: ഷൈലജ, തിലകന്‍, താര, രാജി, അജിത്ത്. സംസ്‌കാരം ഇന്ന് വീട്ടുവളപ്പില്‍.

ബൈജുവിന്റെ സഹോദരിയുടെ ഭര്‍ത്താവ് ചിറ്റേഴത്ത്പറമ്പില്‍ സാമിക്കുട്ടി മകന്‍ ഗോപി (49) യെ ഞായറാഴ്ച പഞ്ചായത്ത് കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.

Next Story

RELATED STORIES

Share it