- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അപകഭീഷണിയുയര്‍ത്തി മാള, എരവത്തൂര്‍, ആലുവ റൂട്ടിലെ മണ്ടിക്കയറ്റം
മാള: മാള, എരവത്തൂര്‍, ആലുവ റൂട്ടില്‍ വലിയപറമ്പിനും പാറപ്പുറത്തിനും ഇടയിലുള്ള മണ്ടിക്കയറ്റം അപകട ഭീഷണി സൃഷ്ടിക്കുന്നതിനൊപ്പം ഗതാഗത തടസ്സത്തിനും കാരണമാകുന്നു. കുത്തനെയുള്ള കയറ്റവും വളവുമാണ് അപകട ഭീഷണിയുയര്‍ത്തുന്നത്. റോഡിലേക്ക് തള്ളി നില്‍ക്കുന്ന കുന്നും ഒരു പ്രധാന കാരണമാണ്. ഇരുഭാഗങ്ങളില്‍ നിന്നുമെത്തുന്ന വാഹനങ്ങള്‍ തമ്മില്‍ പരസ്പരം കാണാനാകാത്തതും അപകട സാധ്യത വര്‍ധിപ്പിക്കുന്നു. വലിയ വാഹനങ്ങള്‍ കൂടാതെ ബൈക്കുകളും കാറുകളും അപകടത്തില്‍പ്പെടുന്നു. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
റോഡ് നിര്‍മാണം കഴിഞ്ഞതോടെ വാഹനാപകടം കൂടിയതായാണ് അനുഭവം. പൊതുമരാമത്ത് വകുപ്പധികൃതര്‍ അപകട ഭീഷണി ഒഴിവാക്കാനായി റോഡിന്റെ വീതി വര്‍ദ്ധിപ്പിക്കാന്‍ ശ്രമം നടത്തിയിരുന്നു. റോഡിനിരുവശവുമുള്ള സ്ഥലമുടമകളോട് റോഡിന് സ്ഥലം വിട്ടു നല്‍കാന്‍
അഭ്യര്‍ത്ഥിക്കുകയും ചെയ്തിരുന്നു. ഒരാളൊഴികെ എല്ലാവരും സ്ഥലം വിട്ടു നല്‍കാന്‍ തയ്യാറായി. എതിര് നില്‍ക്കുന്നവരോട് സംസാരിച്ച് സ്ഥലം ലഭ്യമാക്കണമെന്ന് കുഴൂര്‍ ഗ്രാമപഞ്ചായത്തധികൃതരോട് പൊതുമരാമത്ത് വകുപ്പുദ്യോഗസ്ഥര്‍ അവശ്യപ്പെട്ടെങ്കിലും അത് മുന്നോട്ടുപോയില്ല.
തുടര്‍ന്നാണ് റോഡില്‍ പരമാവധി ഭാഗത്ത് ടാറിംഗ് നടത്തിയത്. റോഡ് ഗതാഗതത്തിനായി തുറന്ന് കൊടുത്തപ്പോള്‍ മുതല്‍ അപകടവും തുടങ്ങി. വലിയപറമ്പ് ജംഗ്ഷനില്‍ നിന്നും നാനൂറ് മീറ്ററോളം കഴിഞ്ഞ് ഇറക്കമിറങ്ങി വരുമ്പോള്‍ ശരാശരി 12 മീറ്റര്‍ വരെ വീതിയുണ്ട്. എന്നാല്‍ ഈ ഭാഗത്ത് അഞ്ചര മീറ്ററോളം മാത്രമാണ് വീതിയുള്ളത്.
മാളയില്‍ നിന്നും ആലുവ, എറണാകുളം, അങ്കമാലി തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള ഏറ്റവും എളുപ്പ വഴിയാണിത്. പാടശേഖരത്തിലൂടെയുള്ള ഭാഗം രണ്ട് മീറ്ററോ കുറഞ്ഞത് ഒരു മീറ്ററെങ്കിലും ഉയര്‍ത്തിയാല്‍ അപകട ഭീഷണിയും ഗതാഗതക്കുരുക്കും ഒഴിവാക്കാം.
RELATED STORIES
യുപി ഷാഹി ജുമാ മസ്ജിദ് വെടിവയ്പ്: അടിയന്തര പ്രമേയത്തിന് നോട്ടീസ്...
25 Nov 2024 5:34 AM GMTഅങ്കണവാടിയില് വീണ് കുഞ്ഞിന് ഗുരുതര പരിക്കേറ്റ സംഭവം; അധ്യാപികയ്ക്ക്...
25 Nov 2024 5:23 AM GMTകെ സുരേന്ദ്രന് ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനം ഒഴിയുമെന്ന് സൂചനകള്
25 Nov 2024 5:09 AM GMTമണ്ഡലത്തില് നില്ക്കണം; വയനാട്ടില് വീട് വയ്ക്കാന് പ്രിയങ്ക
25 Nov 2024 5:08 AM GMTപോപ്പിതോട്ടം നശിപ്പിക്കാന് പോയ പോലിസ് സംഘത്തിന്റെ തോക്കുകള്...
25 Nov 2024 4:56 AM GMTകേരളത്തില് വരും ദിവസങ്ങളില് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത
25 Nov 2024 4:07 AM GMT