Latest News

ആലപ്പുഴ കളര്‍കോട് വാഹനാപകടം; ചികില്‍സയിലിരുന്ന ആല്‍വിനും മരിച്ചു

ആലപ്പുഴ കളര്‍കോട് വാഹനാപകടം; ചികില്‍സയിലിരുന്ന ആല്‍വിനും മരിച്ചു
X

ആലപ്പുഴ: കളര്‍കോട് കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു വിദ്യാര്‍ഥി കൂടി മരിച്ചു. എടത്വ സ്വദേശി ആല്‍വിനാണ് മരിച്ചത്. വണ്ടിയോടിച്ചിരുന്ന ഗൗരീശങ്കറിനൊപ്പം മുന്നില്‍ ഇരുന്നിരുന്ന ആളാണ് ആല്‍വിന്‍. ഗുരുതര പരുക്കുകളോടെ ചികിത്സയിലിരിക്കെയാണ് മരണം. ഇതോടെ മരണം ആറായി.

ഗുരുതരാവസ്ഥയിലായിരുന്ന ആൽബിനെ ഇന്നലെയാണ് ആലപ്പുഴ മെ‍ഡിക്കൽ കോളജിൽനിന്നും സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. തലയ്ക്കും ശ്വാസകോശത്തിനും വൃക്കയ്ക്കും ക്ഷതം സംഭവിച്ച ആൽബിന് അടിയന്തര ശസ്ത്രക്രിയ നടത്താൻ സാധിച്ചിരുന്നില്ല.മെഡിക്കൽ ബോർഡ് യോഗം ചേർന്ന ശേഷം കുടുംബത്തിന്റെ ആവശ്യം അംഗീകരിച്ചാണ് എറണാകുളത്തേക്ക് അൽബിനെ മാറ്റിയത്.

അതേസമയം,വാഹനം ഓടിച്ച വിദ്യാര്‍ഥിയുടെ വീഴ്ചയാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പൊലീസ് റിപോര്‍ട്ടില്‍ പറയുന്നത്. അശ്രദ്ധമായി വാഹനം ഓടിച്ച് അപകടം വരുത്തിയതിന് ഭാരതീയ ന്യായസംഹിത 106 പ്രകാരമാണ് കേസ്. വിദ്യാര്‍ഥിയുടെ ലൈസന്‍സ് റദ്ദ് ചെയ്യുന്ന നടപടികളിലേക്കും ആര്‍ടിഒ കടക്കും. എന്നാല്‍ വിദ്യാര്‍ഥിയുടെയും രക്ഷിതാക്കളുടെയും മാനസികാവസ്ഥ കണക്കിലെടുത്ത് പിന്നീടായിരിക്കും നടപടി.

Next Story

RELATED STORIES

Share it