Latest News

ഓപ്പറേഷന്‍ ഗംഗ; രണ്ടാം ദിവസമെത്തിയത് 48 മലയാളികള്‍

ഓപ്പറേഷന്‍ ഗംഗ; രണ്ടാം ദിവസമെത്തിയത് 48 മലയാളികള്‍
X

തിരുവനന്തപുരം; ഇന്ത്യന്‍ രക്ഷാദൗത്യമായ ഓപ്പറേഷന്‍ ഗംഗയുടെ രണ്ടാം ദിവസമായ തിങ്കളാഴ്ച 48 മലയാളി വിദ്യാര്‍ത്ഥികള്‍ ന്യൂ ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തി. ഹംഗറിയിലെ ബുഡാപെസ്റ്റില്‍ നിന്ന് പുറപ്പെട്ട എയര്‍ ഇന്ത്യയുടെ എ1 1940 വിമാനം രാവിലെ 6.30ന് ഡല്‍ഹിയിലെത്തി. 12 മലയാളി വിദ്യാര്‍ത്ഥികളാണ് ഉണ്ടായിരുന്നത്. ഇവരെ എയര്‍പോര്‍ട്ടില്‍ നിന്നു തന്നെ നാട്ടിലെത്തിച്ചു. ഇതില്‍ ഒരാളെ കോഴിക്കോട്ടും 6 പേരെ കൊച്ചിയിലും 5 പേരെ തിരുവനന്തപുരത്തുമാണ് എത്തിച്ചത്.

ബുഡാപെസ്റ്റില്‍ നിന്ന് തിരിച്ച എയര്‍ ഇന്ത്യയുടെ രണ്ടാമത്തെ വിമാനം എ1 1942 വൈകുന്നേരം 5.15ന് ഡല്‍ഹിയില്‍ ലാന്‍ഡു ചെയ്തു. ഇതില്‍ ഉണ്ടായിരുന്ന 36 വിദ്യാര്‍ത്ഥികളെയും കേരള ഹൗസിലെത്തിച്ചു. ഇതോടെ കേരളത്തില്‍ സ്ഥിരതാമസമുള്ള 130 മലയാളി വിദ്യാര്‍ത്ഥികള്‍ രാജ്യത്ത് തിരിച്ചെത്തി.

എയര്‍പോര്‍ട്ടിലെത്തുന്ന വിദ്യാര്‍ത്ഥികള്‍ നാട്ടിലെത്തുന്നതു വരെയുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് കേരള ഹൗസിലെ ലെയ്‌സണ്‍ വിംഗില്‍ കണ്‍ട്രോള്‍ റൂം തുറന്നു. രാത്രിയും പകലുമുള്ള തുടര്‍ പ്രവര്‍ത്തനങ്ങളായതിനാല്‍ രണ്ടു സംഘങ്ങളായാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.

Next Story

RELATED STORIES

Share it