Latest News

പറക്കും തളിക കണ്ടതായി പാക് പൈലറ്റ്: തെളിവായി ഫോട്ടോയും വീഡിയോയും

വിമാനം 35,000 അടി ഉയരത്തില്‍ പറക്കുമ്പോഴാണ് പാകിസ്താന്‍ ഇന്റര്‍ നാഷണല്‍ എയര്‍ലൈന്‍സ് ഓപ്പറേറ്റിങ് ക്യാപ്റ്റന്‍ ഫൈസല്‍ ഖുറൈഷി പറക്കും തളിക കണ്ടത്.

പറക്കും തളിക കണ്ടതായി പാക് പൈലറ്റ്: തെളിവായി ഫോട്ടോയും വീഡിയോയും
X

ഇസ്‌ലാമാബാദ്: അന്യഗ്രഹ ജീവികളുടെ യാത്രാ വാഹനമെന്ന് കരുതപ്പെടുന്ന പറക്കുംതളിക (യുഎഫ്ഒ) കണ്ടതായുള്ള അവകാശവാദവുമായി പാക്പൈലറ്റ്. വിമാനത്തില്‍ പറക്കുമ്പോള്‍ പറക്കുംതളിക പോലുള്ള വിചിത്ര വസ്തുവിനെ കണ്ടുവെന്നും വിഡിയോ പകര്‍ത്തി എന്നുമാണ് പാക് പൈലറ്റ് അവകാശപ്പെടുന്നത്. മുള്‍ട്ടാണിനും ഷൈവാളിനും ഇടയില്‍ പറക്കുമ്പോഴാണ് ഇത് കാണപ്പെട്ടത്.


വിമാനം 35,000 അടി ഉയരത്തില്‍ പറക്കുമ്പോഴാണ് പാകിസ്താന്‍ ഇന്റര്‍ നാഷണല്‍ എയര്‍ലൈന്‍സ് ഓപ്പറേറ്റിങ് ക്യാപ്റ്റന്‍ ഫൈസല്‍ ഖുറൈഷി പറക്കും തളിക കണ്ടത്. വെള്ള നിറമുള്ള വൃത്താകാരത്തിലുള്ള വസ്തുവാണ് കണ്ടത്. ഇതിന്റെ വശങ്ങളില്‍ ലോഹങ്ങള്‍ പോലെ എന്തോ പിടിപ്പിച്ചിരുന്നു. തളികയുടെ മധ്യഭാഗത്ത് നിന്നും അസാധാരണമായ കനത്ത പ്രകാശം പുറപ്പെട്ടിരുന്നതായും അദ്ദേഹം പറയുന്നു. സാവധാനം നീങ്ങുകയായിരിരുന്നു ആ വസ്തു. മൊബൈല്‍ ഫോണില്‍ ഉടന്‍ തന്നെ ഇത് പകര്‍ത്തിയെന്നും അദ്ദേഹം പറഞ്ഞു.



പറക്കും തളിക കണ്ടതായി 2019 ജനുവരിയിലും പിഎഎ പൈലറ്റുമാര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു, കറാച്ചിക്ക് മുകളിലൂടെ 4300 അടി ഉയരത്തില്‍ പറക്കുന്നതിനിടെയാണ് യുഎഫ്ഒയെ കണ്ടത്. സംഭവം ഉടന്‍ തന്നെ കറാച്ചിയിലെ എയര്‍ ട്രാഫിക് കണ്‍ട്രോളില്‍ (എടിസി) അറിയിക്കുകയും ചെയ്തിരുന്നു.


മുന്‍ ഇസ്രയേലി ബഹിരാകാശ സുരക്ഷാ മേധാവി ഹെയ്ം എഷെഡ് ഭൂമിയില്‍ അന്യഗ്രഹ ജീവികള്‍ വരുന്നതായി പറഞ്ഞിരുന്നു. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ഇതിനെ കുറിച്ച് അറിയാമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഗാലക്‌സിക് ഫെഡറേഷന്‍ മുന്നോട്ടുവച്ച നിബന്ധനകള്‍ക്കും വ്യവസ്ഥകള്‍ക്കും വിധേയമായി അമേരിക്കയും ഇസ്രയേലും പോലുള്ള ലോകശക്തികള്‍ അന്യഗ്രഹജീവികളുമായി അടുത്ത് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് എഷെഡ് അവകാശപ്പെട്ടിരുന്നു.




Next Story

RELATED STORIES

Share it