Latest News

കൊവിഡ്: കുവൈത്തില്‍ ഭാഗിക കര്‍ഫ്യുവും പിന്‍വലിച്ചു, ഇന്ന് രണ്ടു മരണവും 412 പേര്‍ക്ക് രോഗബാധയും

കൊവിഡ്: കുവൈത്തില്‍ ഭാഗിക കര്‍ഫ്യുവും പിന്‍വലിച്ചു, ഇന്ന് രണ്ടു മരണവും 412 പേര്‍ക്ക് രോഗബാധയും
X

കുവൈത്ത് സിറ്റി: കുവൈത്തില്‍ 5 മാസത്തെ കര്‍ഫ്യൂ കാലത്തിനു ഇന്ന് മുതല്‍ വിരാമമായി. നിലവിലെ ഭാഗിക കര്‍ഫ്യൂ ഇന്ന് പുലര്‍ച്ചെ 3 മണിക്ക് അവസാനിച്ചു. രാജ്യത്തെ കൊറോണ വൈറസ് പശ്ചാത്തലത്തില്‍ മാര്‍ച്ച് 22നാണ് ആദ്യമായി ഭാഗിക കര്‍ഫ്യൂ പ്രഖ്യാപിച്ചത്. കുവൈത്തില്‍ കൊറോണ വൈറസ് രോഗത്തെ തുടര്‍ന്നു ഇന്ന് 2 പേര്‍ കൂടി മരണമടഞ്ഞു. ഇതോടെ രാജ്യത്ത് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് മരണമടഞ്ഞവരുടെ എണ്ണം 530 ആയി. 412 പേര്‍ക്കാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. ഇതടക്കം ഇന്നു വരെ ആകെ കൊറോണ വൈറസ് ബാധയേറ്റവരുടെ എണ്ണം 84,636 ആയി.

ഇന്ന് രോഗബാധ റിപോര്‍ട്ട് ചെയ്യപ്പെട്ടവരുടെ ആരോഗ്യമേഖല തിരിച്ചുള്ള കണക്ക് ഇപ്രകാരം: അഹമ്മദി 120, ജഹ്റ 76, ഫര്‍വാനിയ 81, ഹവല്ലി 80, കേപിറ്റല്‍ 55.

ഇന്ന് 657 പേരാണു രോഗ മുക്തരായത് . ഇതോടെ ആകെ രോഗം സുഖമായവരുടെ എണ്ണം 76,650 ആയി. ആകെ 7,456 പേരാണ് ഇപ്പോള്‍ ചികില്‍സയില്‍ കഴിയുന്നത്. തീവ്രപരിചരണത്തില്‍ കഴിയുന്നവരുടെ എണ്ണം നൂറില്‍ താഴെയായി കുറഞ്ഞ് 89 ആയി.

കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ 2,490 പേര്‍ക്കാണു കൊറോണ വൈറസ് പരിശോധന നടത്തിയത്. ഇതോടെ ആകെ പരിശോധന നടത്തിയവരുടെ എണ്ണം 6,14,129ആയി.

Next Story

RELATED STORIES

Share it