Latest News

ഉദ്യോഗാര്‍ഥികളുടെ സമരത്തിന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ഐക്യദാര്‍ഢ്യം അറിയിച്ചു; സമരക്കാരെ സിപി മുഹമ്മദ് ബഷീറും സിഎ റഊഫും സന്ദര്‍ശിച്ചു

ഉദ്യോഗാര്‍ഥികളുടെ സമരത്തിന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ഐക്യദാര്‍ഢ്യം അറിയിച്ചു; സമരക്കാരെ സിപി മുഹമ്മദ് ബഷീറും സിഎ റഊഫും സന്ദര്‍ശിച്ചു
X

തിരുവനന്തപുരം: റാങ്ക് ലിസ്റ്റ് നീട്ടണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്‍പില്‍ സമരം ചെയ്യുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ഐക്യദാര്‍ഢ്യം അറിയിച്ചു. നിരാഹാര സമരമനുഷ്ഠിക്കുന്ന ഉദ്യോഗാര്‍ഥികളെ പോപുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സി പി മുഹമ്മദ് ബഷീര്‍, സംസ്ഥാന സെക്രട്ടറി സി എ റഊഫ് എന്നിവര്‍ സന്ദര്‍ശിച്ചാണ് ഐക്യദാര്‍ഢ്യം അറിയിച്ചത്.

സമരം ചെയ്യുന്ന ഉദ്യോഗാര്‍ഥികളുടെ ആവിശ്യങ്ങളും സര്‍ക്കാരിന്റെ സമരക്കാരോടുള്ള സമീപനവും ചോദിച്ചറിഞ്ഞ നേതാക്കള്‍, സമരക്കാര്‍ക്ക് എല്ലാവിധ പിന്തുണയും അറിയിച്ചു. റാങ്ക് ലിസ്റ്റ് നീട്ടാന്‍ സര്‍ക്കാരിന് കഴിയുമായിരുന്നിട്ടും യാതൊരു അനുകമ്പയും തങ്ങളോട് കാട്ടുന്നില്ലെന്നും സമരക്കാര്‍ നേതാക്കളോട് പരാതിപ്പെട്ടു. സുധീര്‍ പത്തനംതിട്ട, മണക്കാട് നിസാം എന്നിവര്‍ സംബന്ധിച്ചു.

Next Story

RELATED STORIES

Share it