- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ്: പ്ലാസ്മാ ചികില്‍സ പരീക്ഷണ ഘട്ടത്തില്‍; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
ജനീവ: കൊവിഡ് രോഗം ഭേദമായ രോഗികളില്‍ നിന്ന് പ്ലാസ്മ വേര്‍തിരിച്ചെടുത്ത് മറ്റ് രോഗികളുടെ ചികില്‍സയ്ക്കുപയോഗിക്കുന്നതിനെ കുറിച്ച് മുന്നറിയിപ്പു നല്‍കി ലോകാരോഗ്യസംഘടന. സംഘടനയുടെ മുഖ്യ ശാസ്ത്രജ്ഞയായ ഡോ. സൗമ്യ സ്വാമിനാഥനാണ് ആരോഗ്യരംഗത്തെ വിദഗ്ധര്‍ക്ക് മുന്നറിയിപ്പു നല്‍കിയത്. പ്ലാസ്മാ ചികില്‍സ പരീക്ഷണഘട്ടത്തിലാണെന്നും ഇതിനെതിരേ പറയാതിരുന്നാല്‍ വാക്‌സിന്‍ ഗവേണരംഗത്ത് തിരിച്ചടിയുണ്ടാകുമെന്നും ജനീവയില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുന്നതിനിടയില്‍ അവര്‍ അഭിപ്രായപ്പെട്ടു.
ഏതെങ്കിലും അടിയന്തിര ഘട്ടത്തില്‍ മാത്രമാണ് പ്ലാസ്മാ ചികില്‍സ അനുവദിക്കപ്പെട്ടിട്ടുള്ളൂവെന്ന് യുഎന്‍ ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ ഇന്നലെ സമര്‍പ്പിച്ച റിപോര്‍ട്ടില്‍ പറഞ്ഞിരുന്നു. പ്ലാസ്മാചികില്‍സയെ അംഗീകരിക്കുന്നുവെന്നല്ല ഇതിന്റെ അര്‍ത്ഥമെന്നും റിപോര്‍ട്ട് വ്യക്തമാക്കി.
പ്ലാസ്മാ ചികില്‍സയുമായി ബന്ധപ്പെട്ട പൂര്‍ണവിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ടെങ്കിലും ഇതുവരെയും അനുകൂലമായ ഫലം ഉണ്ടായിട്ടില്ലെന്ന് ലോകാരോഗ്യസംഘടന അറിയിച്ചു.
പനി അഞ്ചാംപനി തുടങ്ങിയ രോഗങ്ങള്‍ക്ക് ഒരു നൂറ്റാണ്ടോളമായി ഉപയോഗിക്കുന്ന ചികില്‍സയാണ് പ്ലാസ്മാ തെറാപ്പി. കൊവിഡ് വ്യാപകമായ സമയത്ത് ലോകമാസകലം ഡോക്ടര്‍മാര്‍ പ്ലാസ്മാചികില്‍സയിലേക്ക് തിരിയുകയായിരുന്നു.
RELATED STORIES
സൂര്യനും ചന്ദ്രനും മുഖാമുഖം വരുന്നു; ഈ വര്‍ഷത്തെ അവസാന സൂര്യഗ്രഹണം...
10 Oct 2023 6:48 AM GMTകൊവിഡ് വാക്‌സിന്‍ വികസിപ്പിച്ച ശാസ്ത്രജ്ഞര്‍ക്ക് വൈദ്യശാസ്ത്ര നൊബേല്‍...
2 Oct 2023 10:37 AM GMTചന്ദ്രനു പിന്നാലെ സൂര്യനിലേക്കും ഇന്ത്യ; ആദിത്യ എല്‍-ഒന്ന് വിജയകരമായി...
2 Sep 2023 8:34 AM GMTചന്ദ്രനില്‍ ഇന്ത്യയും; അഭിമാനമായി ചന്ദ്രയാന്‍-മൂന്ന്(ലാന്റിങ്...
23 Aug 2023 1:42 PM GMTചന്ദ്രയാന്‍-മൂന്ന് വിജയത്തിലേക്ക്; ഉപരിതലത്തിന്റെ വ്യക്തതയുള്ള...
21 Aug 2023 6:59 AM GMTചന്ദ്രയാന്‍-മൂന്ന് വിക്ഷേപിച്ചു; പ്രതീക്ഷയോടെ രാജ്യം
14 July 2023 9:28 AM GMT