Latest News

പ്ലസ്ടു വിദ്യാര്‍ഥിനി എംബിബിഎസ് ക്ലാസില്‍; കേസന്വേഷണം അവസാനിപ്പിച്ചു

പ്ലസ്ടു വിദ്യാര്‍ഥിനി എംബിബിഎസ് ക്ലാസില്‍; കേസന്വേഷണം അവസാനിപ്പിച്ചു
X

കോഴിക്കോട്: പ്ലസ്ടു വിദ്യാര്‍ഥിനി കോഴിക്കോട് മെഡിക്കല്‍ കോളജിലെ എംബിബിഎസ് ക്ലാസിലിരുന്ന സംഭവത്തില്‍ കേസന്വേഷണം അവസാനിപ്പിച്ച് പോലിസ്. കുറ്റകൃത്യമൊന്നും നടന്നിട്ടില്ലെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് മെഡിക്കല്‍ കോളജ് പോലിസിന്റെ തീരുമാനം. രക്ഷിതാക്കള്‍ക്കൊപ്പം സ്‌റ്റേഷനിലെത്തി പെണ്‍കുട്ടി കാര്യങ്ങള്‍ വിശദീകരിച്ചതോടെ തുടര്‍നടപടികള്‍ അവസാനിപ്പിക്കാന്‍ പോലിസ് തീരുമാനിക്കുകയായിരുന്നു. മെഡിക്കല്‍ പ്രവേശനം കിട്ടാത്തതിലുള്ള മനോവിഷമത്തിലാണ് പെണ്‍കുട്ടി ക്ലാസിലെത്തിയതെന്ന് പോലിസ് കണ്ടെത്തി.

നീറ്റ് പരീക്ഷ എളുപ്പമായതിന്റെ സന്തോഷത്തില്‍ പെണ്‍കുട്ടിയും കുടുംബവും ഗോവയിലേക്ക് വിനോദയാത്ര നടത്തിയിരുന്നു. ഇവിടെവച്ച് ഫലം പരിശോധിച്ചപ്പോള്‍ ഉയര്‍ന്ന റാങ്ക് ലഭിച്ചെന്നാണ് മനസ്സിലായത്. ഇത് പെണ്‍കുട്ടി ബന്ധുക്കളോടും സുഹൃത്തുക്കളോടും പറഞ്ഞു. പെണ്‍കുട്ടിക്ക് അനുമോദനങ്ങള്‍ നേര്‍ന്ന് നാട്ടില്‍ ഫഌക്‌സ് ബോര്‍ഡുകളും ഉയര്‍ന്നു. പിന്നീട് നാട്ടിലെത്തി ഫലം പരിശോധിച്ചപ്പോഴാണ് ആദ്യം ഫലം പരിശോധിപ്പപ്പോള്‍ പിഴവ് വന്നെന്ന് വ്യക്തമായത്. ഇതോടെ നാട്ടുകാരെ ബോധ്യപ്പെടുത്താന്‍ പെണ്‍കുട്ടി ക്ലാസിലെത്തുകയായിരുന്നു.

ഇവിടെയെത്തി സെല്‍ഫിയെടുത്ത് സുഹൃത്തുക്കള്‍ക്കയച്ചെന്നും പോലിസ് നടത്തിയ അന്വേഷണത്തില്‍ വ്യക്തമായി. രക്ഷിതാക്കള്‍ക്കൊപ്പം പോലിസ് സ്‌റ്റേഷലിനെത്തിയ പെണ്‍കുട്ടി സംഭവിച്ച തെറ്റില്‍ മാപ്പ് പറഞ്ഞു. ഇതോടെയാണ് പെണ്‍കുട്ടിയുടെ ഭാവിയെക്കരുതി തുടര്‍നടപടികള്‍ അവസാനിപ്പിക്കാന്‍ പോലിസ് തീരുമാനിച്ചത്. അതേസമയം, സംഭവത്തില്‍ മെഡിക്കല്‍ കോളജ് അധികൃതര്‍ ആഭ്യന്തര അന്വേഷണം തുടരും. ആരോഗ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറാണ് സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നത്.

Next Story

RELATED STORIES

Share it