Latest News

കേരളം ഭരിക്കുന്നത് ഞങ്ങൾ; തലശേരി സ്റ്റേഷനിൽ ആരൊക്കെ വേണമെന്ന് തീരുമാനിക്കേണ്ടി വരും; പോലിസുകാരെ പൂട്ടിയിട്ട് കസ്റ്റഡിയിലുള്ളയാളെ മോചിപ്പിച്ച് സിപിഎം പ്രവർത്തകർ

കേരളം ഭരിക്കുന്നത് ഞങ്ങൾ; തലശേരി സ്റ്റേഷനിൽ ആരൊക്കെ വേണമെന്ന് തീരുമാനിക്കേണ്ടി വരും; പോലിസുകാരെ പൂട്ടിയിട്ട് കസ്റ്റഡിയിലുള്ളയാളെ മോചിപ്പിച്ച് സിപിഎം പ്രവർത്തകർ
X

തലശേരി : പോലിസുകാരെ പൂട്ടിയിട്ട് കസ്റ്റഡിയിലുള്ളയാളെ മോചിപ്പിച്ച് സിപിഎം പ്രവർത്തകർ. തലശേരിയിലെ മണോളികാവിലാണ് സംഭവം.

മണോളി

കാവിലെ ഉൽസവത്തിനോടനുബന്ധിച്ച് നടന്ന കലശം കൊണ്ടു വരൽ ചടങ്ങിനിടെ സിപിഎം പ്രവർത്തകർ മുദ്രാവാക്യം വിളിച്ചതിനേ തുടർന്നാണ് ഇന്നലെ പ്രദേശത്ത് സംഘർഷം പൊട്ടിപുറട്ടത്. സിപിഎം പ്രവർത്തകരും ബിജെപിക്കാരും തമ്മിലുണ്ടായ സംഘർഷത്തിൽ പോലിസ് കസ്റ്റഡിയിലെടുത്തയാാളെയാണ് സിപിഎമ്മുകാർ മോചിപ്പിച്ചു കൊണ്ടു പോയത്.

പോലിസുകാരോട് വളരെ മോശം രീതിയാൻ പെരുമാറിയ ഇവർ കേരളം ഭരിക്കുന്നത് തങ്ങളാണെന്നും അധികം കളിച്ചാൽ തലശ്ശേരി പോലിസ് സ്റ്റേഷനിൽ ആരൊക്കെ വേണമെന്നു തങ്ങൾ തീരുമാനിക്കുമെന്നും പറഞ്ഞു. സംഭവത്തിൽ 55 പേർക്കെതിരേ പോലിസ് കേസെടുത്തു. തിരുവങ്ങാട് സിപിഎം ലോക്കൽ സെക്രട്ടറി ജിതുൻ അടക്കുള്ളവരുടെ സംഘമാണ് കസ്റ്റഡിയിലെടുത്തയാളെ മോചിപ്പിക്കാനെത്തിയവരെന്നാണ് വിവരം.

Next Story

RELATED STORIES

Share it