Latest News

വെടിയുണ്ടകള്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത നീക്കുക: പോപുലര്‍ ഫ്രണ്ട്

വെടിയുണ്ടകള്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത നീക്കുക: പോപുലര്‍ ഫ്രണ്ട്
X

കോഴിക്കോട്: തൊണ്ടയാട് ബൈപാസിന് അടുത്ത് ആളൊഴിഞ്ഞ പറമ്പില്‍ നിന്ന് റൈഫിളില്‍ ഉപയോഗിക്കുന്ന 266 വെടിയുണ്ടകള്‍ കണ്ടെത്തിയ സംഭവത്തിലെ ദുരൂഹത നീക്കണമെന്ന് പോപുലര്‍ ഫ്രണ്ട് സൗത്ത് സിറ്റി ഡിവിഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു. പോലിസിന്റെ

പ്രാഥമിക അന്വേഷണത്തില്‍ തന്നെ പരിശീലനത്തിന് എത്തിയവര്‍ ഉപയോഗിച്ച വെടിയുണ്ടകളാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇത്രയും വലിയ പരിശീലനം നഗരമധ്യത്തില്‍ നടന്നിട്ട് അതറിയുന്നതില്‍ പോലിസ് വിഭാഗം പരാജയപ്പെട്ടു. ഉത്തരേന്ത്യയില്‍ വ്യാപകമായി ആര്‍എസ്എസിന്റെ നേതൃത്വത്തില്‍ ആയുധ പരിശീലനത്തിന് തോക്ക് ഉപയോഗിക്കുന്ന വാര്‍ത്തകളും ചിത്രങ്ങളും മാധ്യമങ്ങളില്‍ വന്നതാണ്. ഈ സംഭവവും അത്തരത്തിലുള്ളതാണെന്ന് സംശയിക്കേണ്ടതുണ്ട്. പരിശീലനം നടത്തിയവരെ എത്രയും പെട്ടെന്ന് കണ്ടെത്തണമെന്നും ജനങ്ങളുടെ ആശങ്ക അകറ്റണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. പോപുലര്‍ഫ്രണ്ട് സൗത്ത് ഡിവിഷന്‍ പ്രസിഡന്റ് സിദ്ദിഖ് കൊമ്മേരി, ഡിവിഷന്‍ സെക്രട്ടറിഫാറൂക്ക് ഒടുമ്പ്ര, മുഹമ്മദ് റാഫി, മുസ്തഫ , ഹനീഫ പി, സൈഫു പാലാഴി, അഷ്‌റഫ് കമ്പിളിപറമ്പ് എന്നിവര്‍ സംസാരിച്ചു.

Next Story

RELATED STORIES

Share it