Latest News

പ്രധാനമന്ത്രി നിയുക്തരാഷ്ട്രപതി ദ്രൗപതി മുര്‍മുവുമായി കൂടിക്കാഴ്ച നടത്തി

പ്രധാനമന്ത്രി നിയുക്തരാഷ്ട്രപതി ദ്രൗപതി മുര്‍മുവുമായി കൂടിക്കാഴ്ച നടത്തി
X

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി നിയുക്ത രാഷ്ട്രപതി ദ്രൗപതി മുര്‍മുവുമായി കൂടിക്കാഴ്ച നടത്തി. മുര്‍മുവിന്റെ വസതിയിലായിരുന്നു കൂടിക്കാഴ്ച. 15ാമത് രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടതില്‍ പ്രധാനമന്ത്രി മുര്‍മുവിനെ അഭിനന്ദിച്ചു.

പ്രധാനമന്ത്രിയോടൊപ്പം ബിജെപി പ്രസിഡന്റ് ജെ പി നദ്ദയുമുണ്ടായിരുന്നു.

വോട്ടിന്റെ 50 ശതമാനവും മുര്‍മുവിന് ലഭിച്ചശേഷമായിരുന്നു കൂടിക്കാഴ്ച.

വോട്ടെണ്ണലിനുശേഷം രാജ്യസഭാ സെക്രട്ടറി ജനറല്‍ പി സി മോദി മുര്‍മുവിന് 2161 വോട്ട് ലഭിച്ചതായി അറിയിച്ചു. ഇതിന്റെ വോട്ട് മൂല്യം 5,77,777 വരും.

യശ്വന്ത് സിന്‍ഹയെയയാണ് മുര്‍മു തോല്‍പ്പിച്ചത്.

മൂന്നാം റൗണ്ടില്‍ കര്‍ണാടക, കേരളം, മധ്യപ്രദേശ്, മഹാരാഷ്ട്ര, മണിപ്പൂര്‍, മേഘാലയ, മിസോറം, നാഗാലാന്‍ഡ്, ഒഡീഷ, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിലെ വോട്ടുകളാണ് എണ്ണിയത്.

മൂന്നാം റൗണ്ടില്‍ 1,333 വോട്ടുകളാണ് ആകെയുണ്ടായിരുന്നത്. അതിന്റെ മൂലം 1,65,664 ആണ്. മുര്‍മു ഈ റൗണ്ടില്‍ 812 വോട്ട് നേടി. യശ്വന്ത് സിന്‍ഹ 521 വോട്ട് നേടി.

Next Story

RELATED STORIES

Share it